വളാഞ്ചേരി വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് കേസ്: രണ്ടുപേർ അറസ്റ്റിൽ

വളാഞ്ചേരി വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് കേസ്: രണ്ടുപേർ അറസ്റ്റിൽ

മലപ്പുറം: വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് കേസില്‍ മലപ്പുറം വളാഞ്ചേരിയില്‍ രണ്ട് പേര്‍ അറസ്റ്റിലായി. വളാഞ്ചേരിയിലെ അര്‍മ ലാബ് ഉടമയുടെ മകനും സ്ഥാപനം നടത്തിപ്പുകാരുനുമായ സഞ്ജീദ് സാദത്തും ജീവനക്കാരനായ മുഹമ്മദ് ഉനൈസിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കേസിലെ രണ്ടാം പ്രതി സജീദ് എസ്.സാദത്ത് പിടിയിലായത്. കഴിഞ്ഞ മാസം 14നാണ് പെരിന്തൽമണ്ണ സ്വദേശി കോവിഡ് പരിശോധനയ്ക്ക് കോഴിക്കോട്ടെ മൈക്രോ ലാബിന്റെ ശാഖയായ വളാഞ്ചേരിയിലെ അർമ ലാബിലെത്തിയത്. പരിശോധനയ്ക്കു ശേഷം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നൽകി.

എന്നാൽ പിന്നീട് ഇതേയാൾക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പിൽ നിന്ന് സന്ദേശമെത്തി. പെരിന്തൽമണ്ണ സ്വദേശി പരാതിയുമായി മൈക്രോ ലാബിലെത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. അര്‍മ ലാബിലെത്തിയ 2500 പേരിൽ 496 പേരുടെ സാംപിളുകൾ മാത്രമാണ് പരിശോധനയ്ക്ക് മൈക്രോ ലാബിലേക്കയച്ചത്. രാളില്‍ നിന്ന് 2500 രൂപ വീതം ഈടാക്കിയിട്ടുണ്ട്. തട്ടിപ്പ് ബോധ്യപ്പെട്ടതോടെ ലാബ് പൂട്ടി. തുടര്‍ന്ന് ഒളിവിലായിരുന്ന പ്രതിയെ കരിപ്പൂരില്‍ നിന്നും ദുബായിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് വളാഞ്ചേരി പൊലീസ് പിടികൂടിയത്.

സഞ്ജീദിനെ ചോദ്യം ചെയ്തപ്പോള്‍ ലബോട്ടറിയിലെ മറ്റൊരു ജീവനക്കാരനും കുറ്റകൃത്യത്തില്‍ പങ്കാളിയായതായി കണ്ടെത്തി. കരേക്കാട് സ്വദേശി മുഹമ്മദ് ഉനൈസാണ് പുതിയതായി പ്രതിചേര്‍ക്കപ്പെട്ടത്. ഇയാളേയും പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതിയും ലാബ് ഉടമയുമായ സുനില്‍ സാദത്ത് ഒളിവിലാണ്. ഇയാള്‍ മുൻകൂര്‍ ജാമ്യത്തിനായി കോടതിയ സമീപിച്ചിട്ടുണ്ട്.

Leave A Reply

error: Content is protected !!