ചെന്നൈയുടെ തോല്‍വിയെക്കാൾ യുവാക്കളുടെ പ്രകടനത്തിലാവും ധോണി വേദനിച്ചത് ; വിരേന്ദര്‍ സെവാഗ്

ചെന്നൈയുടെ തോല്‍വിയെക്കാൾ യുവാക്കളുടെ പ്രകടനത്തിലാവും ധോണി വേദനിച്ചത് ; വിരേന്ദര്‍ സെവാഗ്

ദില്ലി: ഐപിഎല്ലില്‍ നിന്ന് ഇത്തവണ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മടങ്ങാനൊരുങ്ങുന്നത് ക്രിക്കറ്റ് ആരാധകര്‍ക്ക് മുഴുവൻ നിരാശ സമ്മാനിച്ചിട്ടാണ് . 11 മത്സരങ്ങളിലായി ആറ് പോയിന്റ് മാത്രം നേടിയ ചെന്നൈ അവസാന സ്ഥാനത്താണ് ഉള്ളത്. ഇനിയുള്ള മൂന്ന് മത്സരങ്ങള്‍ ജയിച്ചാല്‍ പോലും ചെന്നൈയ്ക്ക് പ്ലേ ഓഫ് കളിക്കാൻ സാധിക്കില്ല. ചെന്നൈ യുവതാരങ്ങളെ കളിപ്പിച്ചില്ലെന്ന് മുന്നേ വിമര്‍ശനമുണ്ടായിരുന്നു. ഇതിനു ധോണി പറഞ്ഞ മറുപടി സ്പാര്‍ക്കുള്ള യുവതാരങ്ങള്‍ ചെന്നൈ നിരയിലില്ലെന്നായിരുന്നു. എന്നാല്‍ ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ യുവതാരങ്ങള്‍ ടീമിലെത്തുകയുണ്ടായി .

നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഈ താരങ്ങളും കാഴ്ചവച്ചത്. ഇപ്പോൾ ഇതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. ”മുംബൈക്കെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ തോല്‍വി വളരെയേറെ വേദനിപ്പിച്ചു. യുവതാരങ്ങള്‍ക്ക് ഒരിക്കല്‍കൂടി അവസരം നല്‍കിയിട്ട് അവര്‍ നിരാശപ്പെടുത്തിയല്ലൊ എന്നോര്‍ത്ത് ധോണി വേദനിക്കുന്നുണ്ടാവും. അവര്‍ക്ക് കുറച്ചെങ്കിലും റണ്‍സ് നേടാമായിരുന്നു. 150 റണ്‍സെന്ന ടോട്ടലില്‍ എത്തിച്ചിരുന്നെങ്കില്‍ ധോണി ഒന്ന് പൊരുതി നോക്കാമായിരുന്നു. ചെന്നൈ എങ്ങനെ തിരിച്ചുവരുമെന്ന് കാണാന്‍ കാത്തിരിക്കുകയാണ് ഞാന്‍. അവര്‍ക്കതിന് കഴിയിട്ട.” സെവാഗ് പറഞ്ഞു .

എന്നാൽ തോല്‍വി ഭയന്ന് ഒരിക്കലും ഭയന്നോടില്ലെന്ന് ക്യാപ്റ്റന്‍ ധോണി പറയുന്നു. ”നായകന് ഒരിക്കലും ഒളിച്ചോടാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ സിഎസ്‌കെയുടെ ശേഷിച്ച എല്ലാ മല്‍സരങ്ങളിലും ഞാനുണ്ടാവും. പുതിയ താരങ്ങള്‍ക്കു കഴിവ് പ്രദര്‍ശിപ്പിക്കാനുള്ള അവസരം ലഭിക്കണം. ഇനിയുള്ള മൂന്നു മത്സരങ്ങള്‍ പരമാവധി മുതലെടുത്ത് അടുത്ത സീസണിന് മുമ്പ് തയ്യാറെടുപ്പ് നടത്തണം.” ധോണി അറിയിച്ചു .

Leave A Reply

error: Content is protected !!