കോവിഡ് വാക്‌സിൻ എല്ലാവർക്കും സൗജന്യമായി നൽകണം; അരവിന്ദ് കെജ്രിവാൾ

കോവിഡ് വാക്‌സിൻ എല്ലാവർക്കും സൗജന്യമായി നൽകണം; അരവിന്ദ് കെജ്രിവാൾ

കൊറോണയ്ക്കെതിരായ പ്രതിരോധ വാക്സിന്‍ എപ്പോള്‍ പൂര്‍ണമായി സജ്ജമാകുന്നുവോ, അപ്പോള്‍ എല്ലാ ഇന്ത്യക്കാര്‍ക്കും അത് സൌജന്യമായി ലഭിക്കാന്‍ അവകാശമുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്ത് ജയിപ്പിച്ചാല്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വാക്സിന്‍ സൌജന്യമായി നല്‍കുമെന്ന പാര്‍ട്ടിയുടെ പ്രകടനപത്രികയോടുള്ള പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യമെങ്ങുമുള്ള ജനങ്ങള്‍ക്ക് വാക്സിന്‍ സൌജന്യമായി ലഭിക്കണം, അത് രാജ്യത്തെ ജനങ്ങളുടെ അവകാശമാണ്- കെജ്‍രിവാള്‍ പറഞ്ഞു. ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്കിനെയും സീലാംപൂരിനെ ബന്ധിപ്പിച്ചുകൊണ്ടുള്ള മേല്‍പ്പാലം ഉദ്ഘാടനം ചെയ്യവേ ആയിരുന്നു ഡല്‍ഹി മുഖ്യമന്ത്രിയുടെ പ്രതികരണം. ബി.ജെ.പിക്ക് വോട്ട് ചെയ്യാത്ത ഇന്ത്യക്കാര്‍ക്ക് സൗജന്യമായി കോവിഡ് വാക്സിന്‍ ലഭിക്കില്ലേ എന്നും നേരത്തെ കെജ്‌രിവാള്‍ ചോദിച്ചിരുന്നു.

Leave A Reply

error: Content is protected !!