റിപബ്ലിക് ടിവിക്ക് കുരുക്ക് മുറുകുന്നു

റിപബ്ലിക് ടിവിക്ക് കുരുക്ക് മുറുകുന്നു

സംസ്ഥാനത്തെ കേസുകൾ ഏറ്റെടുത്ത് അന്വേഷിക്കാൻ കേന്ദ്ര ഏജൻസിയായ സിബിഐക്കുള്ള അനുമതി മഹാരാഷ്ട്ര സർക്കാർ പിൻവലിച്ചു. ഇനി സംസ്ഥാനത്തിനുള്ളിലെ കേസുകള്‍ അന്വേഷിക്കാന്‍ സിബിഐക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതി വേണം. റിപബ്ലിക് ടിവി ഉള്‍പ്പെടെയുള്ള ചാനലുകളുടെ റേറ്റിങ് തട്ടിപ്പ് സംബന്ധിച്ച് ഉത്തര്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തതിന് പിന്നാലെയാണ് മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ ഈ തീരുമാനം.

റിപബ്ലിക് ടിവി ഉള്‍പ്പെടെയുള്ള ചാനലുകള്‍ക്കെതിരായ റേറ്റിങ് തട്ടിപ്പ് മഹാരാഷ്ട്രയില്‍ നിലവില്‍ മുംബൈ പൊലീസാണ് അന്വേഷിക്കുന്നത്. നടന്‍ സുശാന്ത് സിങിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സംഭവിച്ചത് ഇവിടെ ആവര്‍ത്തിക്കാതിരിക്കാനാണ് ഉദ്ധവ് സര്‍ക്കാരിന്‍റെ നീക്കം. സുശാന്ത് കേസില്‍ ബിഹാറില്‍ കേസ് രജിസ്റ്റര്‍ ചെയ്തതോടെ അന്വേഷണം സിബിഐയുടെ കയ്യിലെത്തുകയായിരുന്നു.

Leave A Reply

error: Content is protected !!