കൊച്ചിയിൽ കറ്റമരനുകൾ നവംബർ അവസാനം കമീഷൻ ചെയ്യും

കൊച്ചിയിൽ കറ്റമരനുകൾ നവംബർ അവസാനം കമീഷൻ ചെയ്യും

കൊച്ചി; എറണാകുളം–-ഫോർട്ടുകൊച്ചി–-വൈപ്പിൻ ജലപാതയിൽ രണ്ടു കറ്റമരനുകൾ നവംബർ അവസാനം കമീഷൻ ചെയ്യും.അരൂരിലെ യാഡിൽ രണ്ടെണ്ണത്തിന്റെ നിർമാണം പൂർത്തിയായിക്കഴിഞ്ഞു.അന്താരാഷ്‌ട്ര നിലവാരമുള്ള സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളോടുകൂടി ഇന്ത്യൻ രജിസ്‌ട്രാർ ഓഫ്‌ ഷിപ്പിങ്‌ നിർദേശിച്ച നിലവാരത്തിലാണ് നിർമ്മാണം ‌ പൂർത്തിയാക്കുന്നത്‌. അടുത്ത ഘട്ടമായി നാലു കറ്റമരൻ സർവീസുകൾകൂടി ആരംഭിക്കാനാണ്‌ ജലഗതാഗതവകുപ്പിൻ്റെ ലക്ഷ്യം.

20 മീറ്റർ നീളവും ഏഴുമീറ്റർ വീതിയുമുണ്ട്‌. ഒരേസമയം 100 യാത്രക്കാർക്ക്‌ കയറാം. ഇതിന്‌ ജലത്തിൽ തൊടുന്ന രണ്ടു ഹള്ളുകൾ ഉള്ളതുകൊണ്ട്‌ തിരമാലകളിൽ ആടിയുലയില്ല.രണ്ട്‌ എൻജിനുകൾ, രണ്ട്‌ പ്രൊപ്പല്ലർ എന്നിവയും ഇതിന്റെ പ്രത്യേകതയാണ്‌. 15 കിലോമീറ്ററാണ് വേഗം. മറ്റു ബോട്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ എൻജിൻ ശബ്ദം ഏറ്റവും കുറവാണ്‌. ഫൈബർ റീ–-ഇൻഫോഴ്‌സ്‌ഡ്‌ പ്ലാസ്‌റ്റിക്‌ നിർമിതിയായതിനാൽ തുരുമ്പും മറ്റ് കേടുപാടുകൾ ഉണ്ടാകില്ല.

Leave A Reply

error: Content is protected !!