ഊറ്റുകുഴിയിലെ ഹാൻടെക്‌സിൻ്റെ ഗാർമെന്റ്സ്‌ യൂണിറ്റ് മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു.

ഊറ്റുകുഴിയിലെ ഹാൻടെക്‌സിൻ്റെ ഗാർമെന്റ്സ്‌ യൂണിറ്റ് മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം ; ഊറ്റുകുഴിയിലെ ഹാൻടെക്‌സിൽ ഒരുക്കിയ ഗാർമെന്റ്സ്‌ യൂണിറ്റിന്റെ ഉദ്ഘാടനം മന്ത്രി ഇ പി ജയരാജൻ നിർവഹിച്ചു.സംസ്ഥാനത്തെ കൈത്തറി മേഖലയിൽ ഉൽപ്പാദിപ്പിക്കുന്ന തുണിയാണ് വസ്‌ത്രം നിർമിക്കുന്നതിനായി ഉപയോഗിക്കുക. 3.15 കോടി രൂപ ചെലവിൽ ആധുനിക സൗകര്യങ്ങളോടെയുള്ള യൂണിറ്റാണ്‌ ഊറ്റുകുഴിയിൽ ഒരുക്കിയത്‌. ഹാൻടെക്സ് പ്രസിഡന്റ് എൻ രതീന്ദ്രൻ, കൗൺസിലർ എസ് പുഷ്പലത, കൈത്തറി ഡയറക്ടർ കെ സുധീർ, വ്യവസായകേന്ദ്രം ജനറൽ മാനേജർ പി രാജീവ്, ഹാൻടെക്സ് വൈസ് പ്രസിഡന്റ് എം രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.

ഹോങ്കോങ്, മലേഷ്യ, ജപ്പാൻ, തായ്‌വാൻ,‌ എന്നിവിടങ്ങളിൽനിന്നാണ് തയ്യൽ മെഷീനുകളാണ് ഇറക്കുമതി ചെയ്തതിരുക്കുന്നത്. കംപ്യൂട്ടർവൽകൃത തയ്യൽ യൂണിറ്റിൽ വിദഗ്ധ തൊഴിലാളികളെ നിയോഗിക്കും. ആവശ്യമായ തുണി ഹാൻടെക്‌സിനു കീഴിലെ തറികളിൽ നെയ്‌തെടുക്കും. ഇതോടെ 175 തറികൾക്ക് സ്ഥിരം തൊഴിൽ ലഭിക്കും. ഇരുനൂറോളം പേർക്ക്‌ നേരിട്ടും നൂറോളം പേർക്ക്‌ അനുബന്ധമായും തൊഴിൽ ലഭ്യമാകും. സംസ്ഥാനത്തെ 17 പൊതുമേഖലാ ടെക്‌സ്‌റ്റൈൽ മില്ലുകളിലും ഗാർമെന്റ്‌സ്‌ യൂണിറ്റുകൾ ആരംഭിക്കുമെന്ന്‌ അദ്ദേഹം അറിയിച്ചു.

Leave A Reply

error: Content is protected !!