"സ്വന്തമായി കൗൺസിലിംഗ് ചെയ്തുടെ ആയിരുന്നോ"; ആത്മഹത്യാ പ്രവണതയുളളവരെ ചികിത്സിച്ചിരുന്ന മാനസികാരോഗ്യ വിദഗ്ധ ആത്മഹത്യ ചെയ്തു

”സ്വന്തമായി കൗൺസിലിംഗ് ചെയ്തുടെ ആയിരുന്നോ”; ആത്മഹത്യാ പ്രവണതയുളളവരെ ചികിത്സിച്ചിരുന്ന മാനസികാരോഗ്യ വിദഗ്ധ ആത്മഹത്യ ചെയ്തു

ആത്മഹത്യാ പ്രവണതയുള്ളവര്‍ക്ക് തെറാപ്പി നല്‍കിക്കൊണ്ടിരുന്ന മാനസികാരോഗ്യ വിദഗ്ധ ആത്മഹത്യ ചെയ്തു. പൊലീസ് സൂപ്രണ്ടായ ഭര്‍ത്താവ് വിവാഹമോചനം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ആത്മഹത്യ.  ലണ്ടനിലെ വോക്കിംഗ്ഹാമിലാണ് സംഭവം. ബെര്‍ക്ക്ഷെയറിലെ കണ്‍സള്‍ട്ടന്‍റ് സൈക്കോളജിസ്റ്റായ ഡോക്ടര്‍ പമേല റീവീസാണ് ആത്മഹത്യ ചെയ്തത്.

ഭര്‍ത്താവ് മാത്യു റീവീസ് ഇവര്‍ തമ്മിലുള്ള ബന്ധം അവസാനിച്ചതായി വ്യക്തമാക്കി ജൂലൈ 26ന് വീട് വിട്ടിരുന്നു. വീട് വിടുകയാണെന്നും എന്നാല്‍ ഭാര്യയുടെ അമ്മ ഈ വീട്ടിലേക്ക് താമസമാക്കുന്നതിന് താല്‍പര്യമില്ലെന്നും വിശദമാക്കിയായിരുന്നു മാത്യു വീട് വിട്ടത്. ഇന്നലെ വൈകീട്ട് വീട്ടില്‍ തിരികെയെത്തിയ മാത്യു പമേലയോട് വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു. ഈ വിവരങ്ങള്‍ പമേല അമ്മയെ അറിയിച്ചിരുന്നു.

ഡ്യൂട്ടിക്കെത്താത്ത പമേലയെ അന്വേഷിച്ച് എത്തിയ സഹപ്രവര്‍ത്തകയാണ് ഡോക്ടരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പമേലയുടെ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ആത്മഹത്യ ചെയ്യാനുള്ള വഴികളേക്കുറിച്ച് പമേല ഇന്‍റര്‍നെറ്റില്‍ തെരഞ്ഞതായാണ് പൊലീസ് വിശദമാക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ സ്വദേശിയായ പമേലയെ 2003ലാണ് മാത്യു വിവാഹം ചെയ്യുന്നത്. എന്നാല്‍ ഒന്നിച്ച് നിര്‍മ്മിക്കുന്ന വീടിന്റെ പ്ലാനിനേക്കുറിച്ച് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.

Leave A Reply

error: Content is protected !!