കല്ലുപാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കാത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം.

കല്ലുപാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കാത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം.

കൊല്ലം: കൊല്ലത്തിന്റെ വാണിജ്യ കവാടമായ കല്ലുപാലം ആറ് മാസത്തിനുള്ളിൽ പുതിയ പാലം പൂർത്തിയാക്കുമെന്ന ഉറപ്പിൽ പൊളിച്ചിട്ട് ഒരു വർഷമായിട്ടും പൂർത്തിയാക്കാത്തതിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. സ്ഥലം എം എൽ എയുടെ അനാസ്ഥയാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.കല്ലുപാലത്തിൽ റീത്ത് വച്ച് നടത്തിയ പ്രതിഷേധം സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ശരത് മോഹൻ അദ്ധ്യക്ഷത വഹിച്ചു. ഒ.ബി. രാജേഷ്, കൗശിക് എം. ദാസ്, അജു ചിന്നക്കട, ബിച്ചു കൊല്ലം, ഹർഷാദ് മുതിരപ്പറമ്പ് തുടങ്ങിയവർ സംസാരിച്ചു.

Leave A Reply

error: Content is protected !!