കളി മൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ പ്രവർത്തനോദ്ഘാടനം നാളെ

കളി മൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ പ്രവർത്തനോദ്ഘാടനം നാളെ

തിരുവനന്തപുരം: സംസ്ഥാനത്തെ പരമ്പരാഗത കളിമൺപാത്ര നിർമ്മാണത്തിലേർപ്പെട്ടിരിക്കുന്ന ജനവിഭാഗത്തിന്റെ സാമൂഹ്യ, സാമ്പത്തിക, വിദ്യാഭ്യാസ വികസനം ലക്ഷ്യമാക്കി രൂപീകരിച്ച കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷന്റെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും വായ്പാ വിതരണവും 22ന് പട്ടികജാതി, പട്ടികവർഗ, പിന്നാക്കക്ഷേമ മന്ത്രി എ.കെ. ബാലൻ നിർവഹിക്കും.

ഉച്ചയ്ക്കു 12ന് വെള്ളയമ്പലം അയ്യങ്കാളി ഭവനിൽ നടക്കുന്ന ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എ. അധ്യക്ഷത വഹിക്കും. മേയർ കെ. ശ്രീകുമാർ മുഖ്യാതിഥിയാകും. പദ്ധതിയുടെ ബ്രോഷ്വർ മേയർ പ്രകാശനം ചെയ്യും.

കോർപ്പറേഷൻ നടപ്പിലാക്കുന്ന കളിമൺ ഉത്പന്ന നിർമാണ ആധുനികവൽക്കരണ പദ്ധതി പ്രകാരം യന്ത്ര സാമഗ്രികൾ വാങ്ങുന്നതിനും, ചൂള, ഷെഡ് എന്നിവ നിർമ്മിക്കുന്നതിനുമായി പരമാവധി രണ്ടു ലക്ഷം രൂപയാണ് വായ്പ നൽകുന്നത്. വിപണന സഹായ പദ്ധതി പ്രകാരം നാലു ലക്ഷം രൂപ വരെ വാഹനങ്ങൾ വാങ്ങുന്നതിനും കടകൾ തുടങ്ങുന്നതിനും വായ്പ നൽകും.

Leave A Reply

error: Content is protected !!