ബാറ്റും എടുത്ത് നവവധു ഗ്രൗണ്ടിലിറങ്ങി; വൈറൽ വിവാഹ ഫോട്ടോഷൂട്ട്

ബാറ്റും എടുത്ത് നവവധു ഗ്രൗണ്ടിലിറങ്ങി; വൈറൽ വിവാഹ ഫോട്ടോഷൂട്ട്

ബംഗ്ലാദേശ് ദേശീയ വനിതാ ക്രിക്കറ്റർ സഞ്ജിത ഇസ്ലാമിന്റെ വിവാഹ ഫോട്ടോഷൂട്ടാണ് വൈറലായത്. രംഗ്പൂരിൽ നിന്നുള്ള ഫസ്റ്റ്ക്ലാസ് ക്രിക്കർ മിം മൊസാഡീക് ആണ് സഞ്ജിതയുടെ വരൻ. ഓറഞ്ച് നിറത്തിലുള്ള സാരിയുടുത്ത് വിവാഹ വേഷത്തിൽ ഗ്രൗണ്ടിൽ ബാറ്റു ചെയ്യുന്നതാണ് ചിത്രങ്ങൾ. പരമ്പരാഗത വസ്ത്രം ധരിച്ച് ക്രിക്കറ്റ് ബാറ്റുമായി പോസ് ചെയ്താണ് താരം നിൽക്കുന്നത്.

ചിത്രങ്ങൾ സഞ്ജിത തന്റെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ഇത് ഐസിസിയും പങ്കുവെച്ചിട്ടുണ്ട്. 8 വർഷത്തെ അന്താരാഷ്ട്ര കരിയറിൽ 16 ഏകദിനങ്ങളും 54 ടി20കളും കളിച്ച സഞ്ജിത ഇസ്ലാം ബംഗ്ലാദേശിന്റെ മധ്യനിരയിൽ. ഇസ്ലാം ഏകദിനത്തിൽ 174 റൺസും ടി 20 യിൽ 520 റൺസും നേടിയിട്ടുണ്ട്.

Leave A Reply

error: Content is protected !!