നടിയെ ആക്രമിച്ച കേസില്‍ കാവ്യയും നാദിര്‍ഷയും ഹാജരായിട്ടും വിചാരണ നടത്തിയില്ല

നടിയെ ആക്രമിച്ച കേസില്‍ കാവ്യയും നാദിര്‍ഷയും ഹാജരായിട്ടും വിചാരണ നടത്തിയില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ ഇന്നും തടസ്സപ്പെട്ടു. കേസിലെ പ്രതി ദിലീപിന്റെ ഭാര്യയും പ്രമുഖ നടിയുമായ കാവ്യാ മാധവന്‍, സംവിധായകന്‍ നാദിര്‍ഷ, കാവ്യയുടെ സഹോദന്‍, ഭാര്യ തുടങ്ങിയവര്‍ വിസ്താരത്തിനായി കൊച്ചിയിലെ പ്രത്യേക കോടതിയിലെത്തിയിരുന്നു. എന്നാൽ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതിനാല്‍ കേസ് നാളത്തേക്ക് മാറ്റി എന്ന് കോടതി വ്യക്തമാക്കി.

വിചാരണയില്‍ നീതികേടേ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതി മാറ്റണമെന്ന ആവശ്യം മുൻപ് പ്രോസിക്യൂഷന്‍ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്‍ ഹാജരാകാത്തത് കൊണ്ട് അപേക്ഷയിൽ വാദം കേട്ടില്ല. കേസില്‍ ആദ്യമായാണ് കാവ്യമാധവന്‍ എത്തിയത്.

Leave A Reply

error: Content is protected !!