ബാംഗ്ലൂരിനെതിരെ കൊൽക്കത്ത ബാറ്റിങ് തിരഞ്ഞെടുത്തു

ബാംഗ്ലൂരിനെതിരെ കൊൽക്കത്ത ബാറ്റിങ് തിരഞ്ഞെടുത്തു

ഐപിഎൽ പതിമൂന്നാം സീസണിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ് ബാറ്റിങ് തിരഞ്ഞെടുത്തു. ടോസ് നേടിയ കൊൽക്കത്ത ക്യാപ്റ്റൻ ഓയിൻ മോർഗൻ ബാറ്റിംഗ് തിരഞ്ഞെടുത്തു. കൊൽക്കത്ത സൂപ്പർ താരം ആന്ദ്രെ റസലിനെയും ശിവം മവിയെയും ഒഴിവാക്കിയിട്ട് പകരമായി ടോം ബാന്‍റൺ, പ്രസിദ്ധ് കൃഷ്ണ എന്നിവരെ ടീമിലെടുത്തു. ബാംഗ്ലൂരിനുവേണ്ടി ഷഹബാസ് അഹ്മദിനു പകരം മുഹമ്മദ് സിറാജും ടീമിൽ ഉൾപ്പെട്ടു.

ഐപിഎൽ പോയിന്‍റ് ടേബിളിൽ ബാംഗ്ലൂർ മൂന്നാം സ്ഥാനത്തും കൊൽക്കത്ത നാലാം സ്ഥാനത്തുമാണ് നിൽക്കുന്നത്. ഇരു ടീമുകളും 9 മത്സരം വീതം പിന്നിട്ടപ്പോൾ ബാംഗ്ലൂരിന് ആറു ജയം ഉൾപ്പടെ 12 പോയിന്‍റും കൊൽക്കത്തയ്ക്ക് അഞ്ച് ജയം അടക്കം 10 പോയിന്‍റുമാണുള്ളത്. വിജയിക്കുന്ന ടീമിന് പ്ലേഓഫിലേക്ക് മുന്നേറാൻ സാധിക്കും.

Leave A Reply

error: Content is protected !!