സൗദിയിൽ കോവിഡ് ബാധിച്ച് 20 പേര്‍ കൂടി മരിച്ചു

സൗദിയിൽ കോവിഡ് ബാധിച്ച് 20 പേര്‍ കൂടി മരിച്ചു

സൗദിയില്‍ ഇന്ന് 348 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 342,202 ആയി. ഇന്ന് 20 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ മരണം 825 ആയി.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 8,479 പേരാണ്. 825 പേര്‍ തീവ്രപരിചരണത്തില്‍ കഴിയുന്നു. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 373 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 328,538 ആയി.

Leave A Reply

error: Content is protected !!