ഔഡി ക്യു 2 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

ഔഡി ക്യു 2 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മാതാക്കളുടെ ഔഡിയുടെ കുഞ്ഞന്‍ എസ്‌യുവി മോഡൽ ക്യു2വിനെ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കഴിഞ്ഞു. യുവാക്കളെ ലക്ഷ്യമിട്ട് എത്തുന്ന വാഹനത്തിന് 34.99 ലക്ഷം രൂപ മുതല്‍ 48.89 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില . രണ്ട് ലക്ഷം രൂപ അഡ്വാന്‍സ് തുക ഈടാക്കി ഔഡിയുടെ ഡീലര്‍ഷിപ്പുകളിലും ഔദ്യോഗിക വെബ് സൈറ്റുകളിലൂടെയുമാണ് ബുക്ക് ചെയ്യാവുന്നതാണ്.

ഇപ്പോള്‍ ഇന്ത്യയില്‍ എത്തിയിരിക്കുന്നത് ആഗോളതലത്തില്‍ അവതരിപ്പിച്ചിട്ടുള്ള Q2-ന്റെ പ്രീ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ അഞ്ച് വേരിയന്റുകളിലായിട്ടുള്ളതാണ്. ഔഡിയുടെ മറ്റൊരു എസ്യുവി മോഡലായ Q3-യുടെ തൊട്ടുതാഴെയാണ് ഈ വാഹനമുള്ളത്. കൂടാതെ 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് വാഹനത്തിനുള്ളത്. ഇത് വാഹനത്തിന് 190 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കുമേകും. ക്വാട്രോ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനത്തിനൊപ്പം ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ചാണ് ട്രാന്‍സ്മിഷനായിട്ടുള്ളത്. 6.5 സെക്കന്റില്‍ പൂജ്യത്തില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാൻ സാധിക്കും എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

ഔഡിയുടെ ഡിസൈന്‍ ശൈലി തന്നെയാണ് ഈ വാഹനത്തിലും നല്‍കിയിട്ടുള്ളത്. സിംഗിള്‍ ഫ്രെയിം ഗ്രില്ല്, എല്‍ഇഡി ഹെഡ്‌ലൈറ്റും ഡിആര്‍എല്ലും, ക്ലാഡിങ്ങുകള്‍ നല്‍കിയുള്ള ബംമ്പര്‍, ഡ്യുവല്‍ ടോണ്‍ റിയര്‍വ്യു മിറര്‍, എല്‍ഇഡി ടെയില്‍ലാമ്പ് എന്നിങ്ങനെയാണ് ടീസറില്‍ നല്‍കിയിട്ടുള്ള ഡിസൈന്‍ ഹൈലൈറ്റുകള്‍. ഇതിനുപുറമെ പൂര്‍ണമായും വിദേശത്ത് നിര്‍മിച്ചായിരിക്കും ഈ വാഹനം ഇന്ത്യയിലെത്തുന്നത് എന്നതും ശ്രദ്ധേയമാണ്. എന്നാൽ, കുറഞ്ഞ എണ്ണം മാത്രമേ ഇന്ത്യയിലെത്താന്‍ സാധ്യതയുള്ളൂ.

Leave A Reply

error: Content is protected !!