അഫ്ഗാനിസ്താനിൽ ഭീകരാക്രമണം;12 പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്താനിൽ ഭീകരാക്രമണം;12 പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്താനിൽ ഭീകരാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. ഖോർ പ്രവിശ്യയിൽ പോലീസ് മേധാവിയുടെ ഓഫീസിന് സമീപത്തായിരുന്നു സംഭവം.അഫ്ഗാൻ ആഭ്യന്തര മന്ത്രാലയ വക്താവ് താരിഖ് അരാനാണ് ഭീകരാക്രമണത്തിന്റെ വിവരം പുറത്തുവിട്ടത്.

ഭീകരാക്രമണത്തിൽ നൂറോളം പേർക്ക് പരിക്കേറ്റിട്ടുള്ളതായാണ് റിപ്പോർട്ട്. ഇതിൽ ചിലരുടെ നില അതീവ ഗുരുതരമാണ്. അതിനാൽ വരും ദിവസങ്ങളിൽ മരണ സംഖ്യ ഉയരുമെന്നാണ് വിലയിരുത്തൽ.സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave A Reply

error: Content is protected !!