നശാ മുക്ത് ഭാരത് ക്യാമ്പയിന്‍: ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു

നശാ മുക്ത് ഭാരത് ക്യാമ്പയിന്‍: ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു

മലപ്പുറം:  നശാ മുക്ത് ഭാരത് ക്യാമ്പയിന്റെ ഭാഗമായി ലോക വിദ്യാര്‍ഥി ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ജില്ലയില്‍ 3000ല്‍ അധികം വീടുകളിലായി പതിനായിരത്തോളം വിദ്യാര്‍ത്ഥികളാണ് ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തത്. സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, എന്‍.എസ്.എസ്, എസ്.പി.സി, എന്‍.സി.സി, ജെ.ആര്‍.സി വിദ്യാര്‍ഥികളും അധ്യാപകരും പ്രതിജ്ഞയില്‍ പങ്കെടുത്തു.

കുടുംബശ്രീ സ്‌നേഹിത വിജിലന്റ് ഗ്രൂപ്പ് അംഗങ്ങളും വീടുകള്‍ കേന്ദ്രീകരിച്ച് പ്രതിജ്ഞാ പരിപാടികള്‍ സംഘടിപ്പിച്ചു. വനിത ശിശു വികസന വകുപ്പിന് കീഴിലെ സൈക്കോ സോഷ്യല്‍ സ്‌കൂള്‍ കൗണ്‍സിലേഴ്‌സ്, ഒ.ആര്‍.സി കോ- ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവരും വിവിധയിടങ്ങളിലായി ഓണ്‍ലൈന്‍ മുഖേനയും പ്രതിജ്ഞയെടുത്തു. രാജ്യത്ത് 272 ജില്ലകളിലായി സംഘടിപ്പിക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. പരിപാടികള്‍ക്ക് നശാ മുക്ത് ഭാരത് മലപ്പുറം സെക്രട്ടറി കെ. കൃഷ്ണമൂര്‍ത്തിയും കോ-ഓര്‍ഡിനേറ്റര്‍ ബി. ഹരികുമാറും നേതൃത്വം നല്‍കി.

Leave A Reply

error: Content is protected !!