മഹാകവി അക്കിത്തത്തെ അനുസ്മരിച്ച് യോഗം നടത്തി

മഹാകവി അക്കിത്തത്തെ അനുസ്മരിച്ച് യോഗം നടത്തി

ഹരിപ്പാട്: ശ്രീനാരായണ ഗ്രന്ഥശാല ആൻഡ്‌ വായനശാല മഹാകവി അക്കിത്തത്തെ അനുസ്മരിച്ചു കൊണ്ട് യോഗം നടത്തി. പ്രസിഡന്റ് ആർ. ആനന്ദൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. വിശ്വകുമാർ അനുസ്മരണ പ്രഭാഷണം നടത്തുകയുണ്ടായി.

എസ്.പി ബാലസുബ്രഹ്മണ്യം, സ്വാമി അഗ്നിവേശ്, രാം വിലാസ് പസ്വാൻ, സംഗീതജ്ഞൻ പി. എസ്. നാരായണാസ്വാമി, മാർത്തോമാ സഭ അദ്ധ്യക്ഷൻ ജോസഫ് മാർത്തോമാ മെത്രാപ്പൊലിത്ത തുടങ്ങിയവരുടെ വേർപാടിലും ഗ്രന്ഥശാല അനുശോചനം അറിയിക്കുകയുണ്ടായി. നൊബേൽ സാഹിത്യപുരസ്കാരം നേടിയ ലുയിസ് ഗ്ലിക്, വയലാർ അവാർഡ് ജേതാവ് കവി ഏഴാച്ചേരി, ചെറുകാട് അവാർഡ് നേടിയ ഡോ. എം. പി. പരമേശ്വരൻ, കെ. രാഘവൻ അവാർഡ് നേടിയ കവി. ശ്രീകുമാരൻ തമ്പി എന്നിവരെ അനുമോദിക്കുകയും ചെയ്തു. പ്രഭാകരൻ, രവീന്ദ്രക്കുറുപ്, സതീശൻ പിള്ള, ജി. സദാശിവൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. സെക്രട്ടറി സ്വാഗതവും ലൈബ്രെറിയൻ സുചിത്ര നന്ദിയും അറിയിച്ചു.

Leave A Reply

error: Content is protected !!