കൊണ്ടോട്ടിയില്‍ 25.5 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

കൊണ്ടോട്ടിയില്‍ 25.5 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

കൊണ്ടോട്ടി: മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് വില്‍പനയ്ക്കായി കൊണ്ടുവന്ന 25.5 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. 25.5 കിലോ കഞ്ചാവുമായി പാലക്കാട് പുല്ലരിക്കോട് സ്വദേശി തരകൻ തൊടി വീട്ടിൽ മുഹമ്മദ് ഹനീഫ (25) ആണ് പിടിയിലായത്. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ 15 ലക്ഷത്തോളം രൂപ വില വരും.

കൊണ്ടോട്ടി കോടങ്ങാട് വച്ച് കൊണ്ടോട്ടി ഇൻസ്പക്ടർ കെ.എം ബിജുവിൻ്റെ നേതൃത്വത്തിൽ ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് ആണ് ഇയാളെ പിടികൂടിയത്. കഞ്ചാവ് കടത്തികൊണ്ടു വന്ന കാറും കസ്റ്റഡിയിൽ എടുത്തു. കാറിന്റെ ഡിക്കിയിൽ ആണ് ഇയാൾ കഞ്ചാവ് ഒളിപ്പിച്ചത്‌. ലോക് ഡൗൺ സമയത്ത് കഞ്ചാവിൻ്റെ വില 10 ഇരട്ടിയോളം കൂടിയതിനാൽ നിരവധി മയക്കുമരുന്നു മാഫിയകൾ നേരിട്ട് ആന്ധ്രയിൽ നിന്നും കഞ്ചാവ് എത്തിക്കുകയാണ് ചെയ്യുന്നത്. വലിയ ലോറികള്‍ വാടകക്ക് എടുത്ത് പച്ചക്കറികളും മറ്റും കൊണ്ടു വരുന്നതിന്റെ മറവിലാണ് കേരളത്തിലേക്ക് വന്‍ തോതില്‍ കഞ്ചാവ് എത്തിക്കുന്നത്. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ചു വന്‍ സംഘം തന്നെ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Leave A Reply

error: Content is protected !!