മഹാരാഷ്ട്രയില്‍ 9,060 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

മഹാരാഷ്ട്രയില്‍ 9,060 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

മഹാരാഷ്ട്രയില്‍ ഞായറാഴ്ച 9,060 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,204 പേര്‍ രോഗമുക്തി നേടുകയും 150 പേര്‍ മരിക്കുകയും ചെയ്തു.

സംസ്ഥാനത്ത് ഇതിനോടകം 15,95,381 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 13,69,810 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്ത് നിലവില്‍ 1,82,973 സജീവ കേസുകളുണ്ടെന്നും ഇതിനോടകം 42,115 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

Leave A Reply

error: Content is protected !!