മേരിയുടെയും മലരിന്റെയും ചിത്രം പങ്കുവച്ച് അനുപമ പരമേശ്വരൻ

മേരിയുടെയും മലരിന്റെയും ചിത്രം പങ്കുവച്ച് അനുപമ പരമേശ്വരൻ

പ്രേമം എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്കും മലയാളി ഹൃദങ്ങളിലേക്കും മേരിയായും മലരായും കടന്നുവന്ന നടിമാരാണ് അനുപമ പരമേശ്വരനും സായി പല്ലവിയും. മലയാളത്തിലൂടെയാണ് രണ്ടുപേരും ബി​ഗ് സ്ക്രീനിനേക്ക് എത്തിയതെങ്കിലും അന്യഭാഷാ ചിത്രങ്ങളിലാണ് ഇരുവരും ഇപ്പോൾ തിളങ്ങുന്നത്. എന്നാൽ, മലയാളികൾക്ക് ഇപ്പോഴും ഇരുവരും മേരിയും മലരുമായി തന്നെ തിളങ്ങുന്നുണ്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

അനുപമയാണ് തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെ സായി പല്ലവിക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. “ആരെങ്കിലും മലരിനേയും മേരിയേയും ഓർമിക്കുന്നുണ്ടോ? നിന്നെ സ്നേഹിക്കുന്നു. എപ്പോഴും സ്നേഹിക്കും. ആരാധികയുമാണ്”ചിത്രം പങ്കുവച്ച് അനുപമ കുറിക്കുകയുണ്ടായി. ഹാപ്പി മോണിങ് ഹാപ്പി സൺഡേ എന്ന ഹാഷ്ടാ​ഗിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത് . അനുപമയുടെ സ്നേഹത്തിന് മറുപടിയുമായി സായി പല്ലവിയും എത്തുകയുണ്ടായി . ഞാനും നിന്നെ സ്നേഹിക്കുന്നു എന്നാണ് താരം മറുപടി നൽകിയത്. ഇഷ്ട നായികമാർ ഒന്നിച്ചുള്ള ചിത്രം ആരാധകർക്ക് ഇന്നും പ്രിയപ്പെട്ടതാണ്.

Leave A Reply

error: Content is protected !!