ഭര്‍ത്താവിനെ കുറിച്ച് ഷഫ്‌ന; പോസ്റ്റ് ശ്രദ്ധേയമാകുന്നു

ഭര്‍ത്താവിനെ കുറിച്ച് ഷഫ്‌ന; പോസ്റ്റ് ശ്രദ്ധേയമാകുന്നു

മലയാളം ചിത്രം’ പ്ലസ് ടു’വിലൂടെ സിനിമാ ലോകത്തേക്കും പ്രേക്ഷകരുടെ ഹൃദയത്തിലേക്കും കടന്നുവന്ന പ്രിയങ്കരിയായ നടിയാണ് ഷഫ്‌ന. സിനിമാ ലോകത്ത് കഥ പറയുമ്പോള്‍, ആഗതന്‍, തുടങ്ങി നിരവധി സിനിമകളില്‍ ചെറുതും വലുതമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം കൂടിയാണ് ഷഫ്‌ന.പിന്നീട് സിനിമയിൽ നിന്ന് മിനിസ്‌ക്രീനിലേക്ക് പോയെങ്കിലും ഷഫ്‌ന ഇന്നും പ്രേക്ഷകരാൽ തിളങ്ങുന്നുണ്ട്. ഇപ്പോൾ ഷഫ്‌നയുടെ ഒരു പോസ്റ്റാണ് ശ്രദ്ധ നേടിയിരിക്കുന്നത്.

ഭര്‍ത്താവായ സജിന്റെ കൈയും പിടിച്ച് കടല്‍ തീരത്തു നില്‍ക്കുന്ന ചിത്രമായിരുന്നു ഷഫ്‌ന പോസ്റ്റിലൂടെ പങ്കുവച്ചത്. ഇതിന് താഴെ മനോഹരമായൊരു ക്യാപ്ഷനും ഷഫ്ന കുറിക്കുകയുണ്ടായി. ‘എന്റെ അവസാന ശ്വാസം വരെ നിന്റെ കൈകള്‍ ചേര്‍ത്തു പിടിക്കാനാണ് ആഗ്രഹം, എന്നെന്നും എന്റെ സ്നേഹം’, എന്നാണ് ചിത്രത്തിന് ഷഫ്‌ന നൽകിയ അടിക്കുറിപ്പ് . ആശംസകൾ അറിയിച്ച് ആരാധകരും കമന്റ് ചെയ്യുകയുണ്ടായി.

Leave A Reply

error: Content is protected !!