ജൂനിയര്‍ ചീരു ഉടൻ വരും', ചിരഞ്‍ജീവി സര്‍ജയുടെ സഹോദരന്റെ ആശംസ

ജൂനിയര്‍ ചീരു ഉടൻ വരും’, ചിരഞ്‍ജീവി സര്‍ജയുടെ സഹോദരന്റെ ആശംസ

കന്നഡ നായകനെന്ന് പറയാമെങ്കിലും മലയാളികൾക്കും ഏറെ പ്രിയങ്കരനാണ് ചിരഞ്‍ജീവി സര്‍ജ. ചിരഞ്‍ജീവി സര്‍ജ അകാലത്തില്‍ മരിച്ച വാര്‍ത്ത എല്ലാവരിലും ഒരു ഹൃദയ വേദന ഉണ്ടാക്കി. ചിരഞ്‍ജീവി സര്‍ജ ആഗ്രഹിക്കുന്നതുപോലെ ചിരിച്ചുകൊണ്ട് ജീവിക്കാനാണ് ഭാര്യയും നടിയുമായ മേഘ്‍ന രാജ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അക്കാര്യത്തെ കുറിച്ച് മേഘ്‍ന രാജ് തുറന്നുപറയുകയും ചെയ്യുകയുണ്ടായി.

ഇപ്പോൾ ചിരഞ്‍ജീവി സര്‍ജയുടെ ജന്മദിനത്തില്‍ സഹോദരൻ ധ്രുവ സര്‍ജ ആശംസിക്കുന്നത് കുട്ടിക്കാല ചിത്രങ്ങള്‍ ഷെയര്‍ ചെയ്‍ത് ജൂനിയര്‍ ചീരു ഉടൻ വരുമെന്ന് പ്രതീക്ഷിച്ചുകൊണ്ടാണ്. ഏവരെയും ദുഖത്തിലാക്കി ജൂണ്‍ ഏഴിനായിരുന്നു ചിരഞ്‍ജീവി സര്‍ജ ജീവിതത്തിൽ നിന്നും പടിയിറങ്ങിയത്. ചിരഞ്‍ജീവി സര്‍ജ മരിക്കുമ്പോള്‍ ഭാര്യ മേഘ്‍ന രാജ് ഗര്‍ഭിണിയായിരുന്നു. ഇത് കുടുംബാംഗങ്ങളെ പോലെ ആരാധകരെയും വളരെ വിഷമിപ്പിച്ചു.

ചിരഞ്‍ജീവി സര്‍ജ ആഗ്രഹിച്ചതുപോലെ താൻ ചിരിച്ചുകൊണ്ട് ഇതിനെ അതിജീവിക്കും എന്നായിരുന്നു മേഘ്‍ന സര്‍ജ പറയുകയുണ്ടായത് .ജൂനിയര്‍ ചീരു ഉടൻ വരുമെന്നാണ് സഹോദരന് ജന്മദിന ആശംസകള്‍ നേര്‍ന്ന് ഇന്ന് ധ്രുവ് സര്‍ജ കുറിക്കുകയുണ്ടായത് . ചിരഞ്‍ജീവി സര്‍ജയുടെ കുട്ടിക്കാല ഫോട്ടോകളും ധ്രുവ സര്‍ജ ഷെയര്‍ ചെയ്‍തു. അതേസമയം നിറഞ്ഞു ചിരിക്കുന്ന ചിരഞ്‍ജീവി സര്‍ജയുടെ ഫോട്ടോയായിരുന്നു മേഘ്‍ന രാജ് ജന്മദിനത്തില്‍ പങ്കുവെച്ചത് .

Leave A Reply

error: Content is protected !!