വാക്ക് തർക്കം; മഹാരാഷ്ട്രയിൽ സുഹൃത്തിനെ യുവാവ് തലയ്ക്ക് അടിച്ച് കൊന്നു

വാക്ക് തർക്കം; മഹാരാഷ്ട്രയിൽ സുഹൃത്തിനെ യുവാവ് തലയ്ക്ക് അടിച്ച് കൊന്നു

മഹാരാഷ്ട്രയിൽ സുഹൃത്തിനെ യുവാവ് തലയ്ക്ക് അടിച്ച് കൊന്നു.അത്താഴവിരുന്നിന് മുട്ടക്കറി തയ്യാറാക്കാതിരുന്നതിനു പിന്നാലെയുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്. നാഗ്പൂരിലെ മങ്കാപൂരിലാണ് സംഭവമുണ്ടായത്.40കാരനായ ബനാറസി എന്നയാളുടെ മൃതദേഹമാണ് തലക്ക് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്.സംഭവത്തില്‍ ബനാറസിയുടെ സുഹൃത്ത് ഗൗരവ് ഗെയ്ക്ക് വാദ് എന്നയാള്‍ അറസ്റ്റിലായി.

വെള്ളിയാഴ്ച രാത്രി ഗൗരവിനെ ബനാറസി അത്താഴവിരുന്നിന് ക്ഷണിച്ചിരുന്നു. തുടർന്ന് ഗൗരവും ബനാറസിയും ഒരുമിച്ചിരുന്ന് മദ്യപിച്ചു. മദ്യപാനത്തിന് ശേഷം ഭക്ഷണം കഴിക്കാൻ ഇരിക്കവെ മുട്ടക്കറി തയ്യാറായിട്ടില്ലെന്ന് ബനാറസി പറഞ്ഞു. ഇതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ബനാറസിയെ ഗൗരവ് വടി കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

Leave A Reply

error: Content is protected !!