വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി മീശ മീനാക്ഷി

വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി മീശ മീനാക്ഷി

മീശ മീനാക്ഷി എന്ന പേരുപോലെതന്നെ വ്യതസ്തതമായൊരു ഉള്ളടക്കം കൊണ്ട് പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ് മീശമീനാക്ഷിയെന്ന ഹ്രസ്വ ചിത്രം. മീനാക്ഷിയെന്ന പെണ്‍കുട്ടിയുടെ മുഖത്ത് വളരുന്ന മീശയും അതിലൂടെ അവള്‍ നേരിടുന്ന ജീവിത സാഹചര്യങ്ങളുമാണ് ചിത്രത്തൽ .’നീ എന്‍ സര്‍ഗസൗന്ദര്യമേ’ എന്ന ഷോര്‍ട്ട് ഫിലിമിന് ശേഷം വി.ജെ.ദിവാകൃഷ്ണ സംവിധാനം ചെയ്ത മ്യൂസിക്കല്‍ ഷോര്‍ട്ട് ഫിലിമാണ് മീശ മീനാക്ഷി.

മീശ പിരിക്കുന്നത് ആണത്വത്തിന്റെ മാത്രം പ്രതീകമായി കാണപ്പെടുന്ന സമൂഹത്തിലേക്ക് മീശയുള്ള മീനാക്ഷി വരുകയാണ്. പ്രശാന്ത് മോഹന്‍ , മൃണാളിനി സൂസന്‍ ജോര്‍ജ്, അലോന ജോണ്‍സന്‍ , കേരള പൊലീസിന്റെ ‘കുട്ടന്‍ പിള്ള’ വീഡിയോകളിലൂടെ പരിചിതനായ ജിബിന്‍ ജി നായര്‍ തുടങ്ങിയവരും ചിത്രത്തിൽ ഉണ്ട്. സിനിമാറ്റിക്ക് രീതിയില്‍ ഒരുക്കിയിരിക്കുന്ന ഗാനങ്ങളാണ് ഹ്രസ്വ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

എം. ജി ശ്രീകുമാര്‍, ഹരിശങ്കര്‍ എന്നിവര്‍ ആലപിച്ചിരിക്കുന്ന ഗാനങ്ങള്‍ ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. എം.ജി ശ്രീകുമാര്‍ പാടിയ ‘അടി പൂക്കുറ്റി’ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ തംഗമായിരിക്കുന്നതിനിടെയാണ് ഷോര്‍ട്ട് ഫിലിം പുറത്തിറക്കിയത്. വിനായക് ശശികുമാറിന്റെ വരികളെഴുതിയ പാട്ടുകള്‍ക്ക് പ്രശാന്ത് മോഹനാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. അഭിജിത്ത് കൃഷ്ണകുമാര്‍, കൃഷ്ണദത്ത് നമ്പൂതിരി എന്നിവരാണ് മീശമീനാക്ഷിയ്ക്ക് ദൃശ്യങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. കൈലാഷ് എസ് ഭവനാണ് എഡിറ്റിംഗ് ചെയ്തിരിക്കുന്നത്. അഖില്‍ അനില്‍കുമാറാണ് സൗണ്ട് ഡിസൈനര്‍. സുജിത്ത് പറവൂര്‍, ബിബിന്‍ കൂടല്ലൂര്‍ തുടങ്ങിയവർ മേക്കപ്പും നിര്‍വഹിക്കുകയുണ്ടായി.

Leave A Reply

error: Content is protected !!