അഴിമതി കേസ് : സൗദിയിൽ 22 പേർ അറസ്റ്റിൽ

അഴിമതി കേസ് : സൗദിയിൽ 22 പേർ അറസ്റ്റിൽ

സൗദി അറേബ്യയിൽ 60 കോടി റിയാലിന്റെ അഴിമതി കേസിൽ 22 പേരെ അറസ്റ്റ് ചെയ്തു.  റിയാദിലെ 13 നഗരസഭാ ജീവനക്കാർ, 4 വ്യവസായികൾ, 5 വിദേശ തൊഴിലാളികൾ എന്നിവരാണ്   രാജ്യത്തെ ഏറ്റവും വലിയ അഴിമതി കേസിൽ  പിടിയിലായത്.  പരിശോധനയിൽ 19.3 കോടി റിയാൽ കണ്ടെടുത്തു.

വീടുകൾ, പള്ളിയുടെ സർവീസ് റൂം, വാട്ടർ ടാങ്ക്, ഭൂഗർഭ അറ എന്നിവിടങ്ങളിലായാണു പണം ഒളിപ്പിച്ചിരുന്നത്. 14.2 കോടി റിയാലിനുള്ള റിയൽ എസ്റ്റേറ്റ് ഇടപാട് നടത്തിയതായും കണ്ടെത്തി. 15 കോടി റിയാൽ പ്രതികളുടെ ബാങ്ക് അക്കൗണ്ടിൽനിന്നു പിടിച്ചെടുത്തു. ശേഷിച്ച തുക വിവിധ ആവശ്യങ്ങൾക്കായി പ്രതികൾ ചെലവഴിച്ചതായും കണ്ടെത്തി.

Leave A Reply

error: Content is protected !!