കായികാധ്യാപകന്റെ വേഷത്തിൽ രാജ്‍കുമാര്‍ റാവു; ട്രെയിലര്‍ പുറത്തിറങ്ങി

കായികാധ്യാപകന്റെ വേഷത്തിൽ രാജ്‍കുമാര്‍ റാവു; ട്രെയിലര്‍ പുറത്തിറങ്ങി

രാജ്‍കുമാര്‍ റാവു മുഖ്യ വേഷത്തിൽ എത്തുന്ന പുതിയ സിനിമയാണ് ഛലാംഗ്.ഇപ്പോൾ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് . ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ ഇതിനോടകം തരംഗമായിട്ടുണ്ട്. കായികാധ്യാപകനായിട്ടാണ് ചിത്രത്തില്‍ രാജ്‍കുമാര്‍ റാവു എത്തുക . രാജ്‍കുമാറിന്റെ മികച്ച കഥാപാത്രം തന്നെയാണ് ഇതിൽ ഉള്ളത്. നുഷ്രത് ആണ് ചിത്രത്തില്‍ നായികാ വേഷം ചെയ്യുന്നത്.

ഹര്യാനയിലെ ഒരു സര്‍ക്കാര്‍ സ്‍കൂളിലെ കായികാധ്യാപകനാണ് സിനിമയിലെ പ്രധാന കഥാപാത്രം. കുട്ടികളെ പഠിപ്പിക്കാൻ വലിയ താത്‍പര്യമൊന്നും ഇല്ലാത്ത ആളാണ് രാജ്‍കുമാര്‍ റാവുവിന്റെ കഥാപാത്രമായ കായികാധ്യാപകൻ . സ്‍പോര്‍ട്‍സില്‍ കുട്ടികളുടെ സമയം കളഞ്ഞ് ഭാവി നശിപ്പിക്കാനില്ല എന്നാണ് രാജ്‍കുമാര്‍ പറയുന്നത് . അങ്ങനെ വളരെ സാധാരണ രീതിയില്‍ പോകുകയായിരുന്നു രാജ്‍കുമാര്‍ റാവുവിന്റെ കഥാപാത്രം മറ്റൊരാളില്‍ നിന്ന് രാജ്‍കുമാര്‍ റാവുവിന്റെ തൊഴിലിന് ഭീഷണി നേരിടുന്നു. അങ്ങനെ വരുമ്പോള്‍ കുട്ടികളെ നല്ല രീതിയില്‍ പഠിപ്പിച്ച് മാതൃക കാട്ടി വെല്ലുവിളിയെ അതിജീവിക്കുന്ന കഥയാണ് ഇതിൽ. ഹൻസാല്‍ മേഹ്‍തയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്.
സ്‍കൂളിലെ കമ്പ്യൂട്ടര്‍ അധ്യാപികയായി നുഷ്രത് എത്തുന്നത്. രാജ്‍കുമാര്‍ റാവുവിന്റെ കഥാപാത്രത്തിന് പിന്തുണ നല്‍കുന്ന വേഷമാണുള്ളത് . സ്‍പോര്‍ട്‍സിന്റെ കൂടി പശ്ചാത്തലത്തിലുള്ളതാണ് സിനിമ ഒരുങ്ങുന്നത് .

Leave A Reply

error: Content is protected !!