മോഹൻലാൽ ചിത്രം നരസിംഹത്തിന്റെ 'ഡിലീറ്റഡ് എൻഡിംഗ്' യൂട്യൂബിലൂടെ പുറത്തുവിട്ടു

മോഹൻലാൽ ചിത്രം നരസിംഹത്തിന്റെ ‘ഡിലീറ്റഡ് എൻഡിംഗ്’ യൂട്യൂബിലൂടെ പുറത്തുവിട്ടു

2000ത്തിൽ പുറത്തിറങ്ങിയ ‘നരസിംഹം മോഹൻലാൽ പ്രേമികൾക്ക് മാത്രമല്ല, മലയാളികൾക്ക് മുഴുവൻ ഹരമാണ് . ‘മാസും ക്ലാസും’ ഒത്തിണക്കി ആരാധകരെ ത്രില്ലടിപ്പിച്ച ‘പൂവള്ളി ഇന്ദുചൂഢന്റെ’ കൾട്ട് സ്റ്റാറ്റസിന് ഇന്നും യാതൊരു മങ്ങലും വന്നിട്ടില്ല. ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രം നടത്തുന്ന സ്ത്രീവിരുദ്ധ പരാമർശങ്ങൾ വിമർശനങ്ങൾക്ക് വിധേയമായപ്പോഴും, ഇന്ദുചൂഡൻ വെള്ളത്തിൽ നിന്നും നടന്നു വരുന്ന സീനുകൾ ട്രോളന്മാർ ഉപയോഗിച്ചപ്പോഴും സിനിമാപ്രേമികൾ ഷാജി കൈലാസ്-രഞ്ജിത്ത് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഈ ചിത്രത്തെ ഒട്ടും മാറ്റിനിർത്താൻ തയ്യാറായില്ല.

എന്നാൽ ചിത്രത്തിലെ അവസാന സീനിലെ ഒരു സംഭവം പലരെയും കാര്യമായി ബുദ്ധിമുട്ടിക്കുന്നുണ്ട് . ഇന്ദുചൂഢനും കാമുകിയായ അനുരാധയും വിവാഹം കഴിക്കാൻ തീരുമാനിച്ച ശേഷം ഇരുവരും ഇന്ദുചൂഢന്റെ ജീപ്പിൽ കയറി ഓടിച്ചുപോകുന്ന രംഗത്തിലാണ് സിനിമ തീരുന്നത്.സ്പീഡിൽ കുതിക്കുന്ന വാഹനത്തിൽ നിന്നും വീഴുന്ന ഏതാനും പച്ചക്കറികളാണ് ചിലരെ അതിൽ പ്രശ്നത്തിലാക്കിയത്. ചിത്രം അവസാനിച്ചാലും ഈ പച്ചക്കറികൾ തങ്ങളുടെ മനസ്സിൽ നിന്നും മായാറില്ല എന്നും ഇവർ പറയുകയുണ്ടായി. ഇപ്പോൾ, ഇതിനൊരു അവസാനം ഉണ്ടായിരിക്കുകയാണ്, ചിത്രത്തിന് ഒരു ‘ഡിലീറ്റഡ് എൻഡിംഗ്’ പുറത്തിറങ്ങി. ‘അക്ഷയ് സോഡാബോട്ടിൽ’ എന്ന് പേരുള്ള ഒരു യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത് . വീഡിയോ പുറത്തുവന്നതോടെ ‘പച്ചക്കറികളെ കുറിച്ചുള്ള തങ്ങളുടെ വിഷമം മാറി’ എന്നാണ് സോഷ്യൽ മീഡിയയിൽ ഉണ്ടായ അഭിപ്രായം.

Leave A Reply

error: Content is protected !!