മിസോറമില്‍ പുതിയ കോവിഡ് കേസുകൾ ഇല്ല

മിസോറമില്‍ പുതിയ കോവിഡ് കേസുകൾ ഇല്ല

മിസോറമില്‍ പുതുതായി ആര്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് സംസ്ഥാന ആരോഗ്യവകുപ്പ്. മൂന്നുപേരുടെ പരിശോധനാ ഫലം നെഗറ്റീവായെന്നും അധികൃതര്‍ വ്യക്തമാക്കി. 2253 പേര്‍ക്കാണ് മിസോറമില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

2148 പേര്‍ രോഗമുക്തി നേടി ആശുപത്രിവിട്ടു. 105 ആക്ടീവ് കേസുകളാണ് നിലവില്‍ മിസോറമിലുള്ളത്. ഇതുവരെ കോവിഡ് മരണങ്ങളൊന്നും ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

Leave A Reply

error: Content is protected !!