പശ്ചിമ ബംഗാളിൽ ഒരു മന്ത്രിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

പശ്ചിമ ബംഗാളിൽ ഒരു മന്ത്രിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

പശ്ചിമ ബംഗാളിൽ ഒരു മന്ത്രിക്ക് കൂടി കോവിഡ് . തൊഴിൽ മന്ത്രി നിർമൽ മാജിയ്ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗമുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മന്ത്രിയുടെ ഓഫീസ് വൃത്തങ്ങളാണ് അറിയിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മന്ത്രിക്ക് കൊറോണയുടെ പ്രാഥമിക ലക്ഷണങ്ങൾ പ്രകടമായിരുന്നു.

ഇതേ തുടർന്നാണ് പരിശോധന നടത്തിയത്. പരിശോധനയിൽ രോഗബാധയുള്ളതായി കണ്ടെത്തുകയായിരുന്നു.ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

Leave A Reply

error: Content is protected !!