ആഗ്രയിൽ പടക്ക നിർമ്മാണ ഗോഡൗണിൽ സ്ഫോടനം; മൂന്ന് പേർ കൊല്ലപ്പെട്ടു

ആഗ്രയിൽ പടക്ക നിർമ്മാണ ഗോഡൗണിൽ സ്ഫോടനം; മൂന്ന് പേർ കൊല്ലപ്പെട്ടു

ആഗ്രയിൽ അനധികൃതമായി പടക്കങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ സ്ഫോടനം . അപകടത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. എട്ട് പേർക്ക് പരിക്കേറ്റു. ആഗ്രയിലെ അസംപാരയിലാണ് സംഭവം ഉണ്ടായത്.

ദീപാവലി പ്രമാണിച്ചാണ് ഇവിടെ പടക്കങ്ങൾ സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ ഇയാളുടെ മക്കളായ അസ്മ, അർഷാദ് എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. പ്രദേശവാസികളായ ഫർമാൻ, ഷേരു, ഷക്കീൽ എന്നിവരാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു.

പൊട്ടിത്തെറിയിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഗോഡൗണിന്റെ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Leave A Reply

error: Content is protected !!