കൊവിഡിനെ മറികടക്കാൻ കായിക താരങ്ങള്‍ തൊഴിലുറപ്പ് പണിക്കും

കൊവിഡിനെ മറികടക്കാൻ കായിക താരങ്ങള്‍ തൊഴിലുറപ്പ് പണിക്കും

കൊവിഡ് പ്രതിസന്ധി രൂക്ഷമായതോടെ കായിക താരങ്ങളുടെ പരിശീലനവും മത്സരങ്ങളും ആശങ്കയിലായിരിക്കുകയാണ് . ഇപ്പോഴിതാ പ്രതിസന്ധികളെ നേരിടാൻ ഇടുക്കിയിലെ മൂന്നു കായിക താരങ്ങള്‍ തൊഴിലുറപ്പ് പദ്ധതിക്കു ഇറങ്ങിയിരിക്കുകയാണ്. സര്‍ക്കാര്‍ ജോലികള്‍ക്ക് അപേക്ഷിച്ചിട്ടുണ്ടെങ്കിലും അവിടെയും കൊവിഡ് തടസം സൃഷ്ടിച്ചു .

സര്‍വകലാശാല അത്ലറ്റിക് മീറ്റുകളിലെ തിളങ്ങുന്ന താരംഗങ്ങളായ ഗീതു, ആതിര, അഞ്ജലി, എന്നിവരാണ് . പക്ഷെ കൊവിഡിനോടു മത്സരിക്കാൻ ഇവർ തൂമ്പയെടുത്ത് ട്രാക്ക് മാറ്റി ഇറങ്ങിയിരിക്കുകയാണ്. രാവിലത്തെ പരിശീലനം കഴിഞ്ഞാണ് ഇവർ തൊഴിലുറപ്പിന് ഇറങ്ങുക. ബിരുദാനന്ദര ബിരുദം പൂര്‍ത്തിയാക്കിയ മൂന്നുപേരും സര്‍ക്കാര്‍ ജോലി കിട്ടുമെന്ന പ്രതീക്ഷയിൽ കൂടിയാണ് ഉള്ളത്. ഇതിനായി കായികമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം കൊടുത്തിട്ടുണ്ട്.

Leave A Reply

error: Content is protected !!