ഐപിഎൽ: മുംബൈ ഇന്ത്യൻസ് കിങ്‌സ് ഇലവന്‍ പഞ്ചാബിനെ നേരിടും

ഐപിഎൽ: മുംബൈ ഇന്ത്യൻസ് കിങ്‌സ് ഇലവന്‍ പഞ്ചാബിനെ നേരിടും

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് കിങ്‌സ് ഇലവന്‍ പഞ്ചാബിനെ നേരിടും. ദുബായിൽ ഇന്ന് രാത്രി 7:30ന് ആണ് മത്സരം. ഈ സീസണിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ ടീമും, മോശം ഫോമിൽ ഉള്ള ടീമും തമ്മിലാണ് ഇന്ന് പോരാട്ടം. തുടര്‍ച്ചയായി അഞ്ച് മത്സരം ജയിച്ച് തകർപ്പൻ ഫോമിൽ ഉള്ള മുംബൈ ഇന്ന് കൂടി ജയിച്ച് പോയിന്റ് പട്ടികയിൽ ഒന്നാമതെത്താൻ ആകും ശ്രമിക്കുക. നിലവിൽ അവർ രണ്ടാം സ്ഥാനത്താണ്.

എന്നാൽ കഴിഞ്ഞ മത്സരത്തിൽ ബാംഗ്ളൂരിനെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ഇന്ന് പഞ്ചാബ് ഇറങ്ങുക. കൂടാതെ ഗെയിൽ ടീമിൽ എത്തിയത് ടീമിന് വളരെയേറെ ഗുണം ചെയ്തിട്ടുണ്ട്. രോഹിത് ശര്‍മ-ക്വിന്റന്‍ ഡീകോക്ക് ഓപ്പണിങ് കൂട്ടുകെട്ട് ഇപ്പോൾ മിൿച ഫോമിൽ ആണ് ആദ്യ പവർ പ്ലേയിൽ മികച്ച തുടക്കമാണ് അവർ ടീമിന് നൽകുന്നത്. അതിന് ശേഷം എത്തുന്ന സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷനും മികച്ച ഫോമിലാണ്.

Leave A Reply

error: Content is protected !!