ഓപ്പറേഷന്‍ റേഞ്ചര്‍; തൃശൂരില്‍ ഒരാള്‍ക്കെതിരെ പൊലീസ് കാപ്പ ചുമത്തി

ഓപ്പറേഷന്‍ റേഞ്ചര്‍; തൃശൂരില്‍ ഒരാള്‍ക്കെതിരെ പൊലീസ് കാപ്പ ചുമത്തി

തൃശൂർ: ഗുണ്ടകളെ അമര്‍ച്ച ചെയ്യുന്നതിനായി പൊലീസിന്റെ ഓപ്പറേഷന്‍ റേഞ്ചര്‍. സിറ്റി പരിധിയില്‍ ഇന്നും ഒരാള്‍ക്കെതിരെ കാപ്പ ചുമത്തി. കൊലപാതക കേസുകളിലടക്കം പ്രതിയായ തൃശൂര്‍ സ്വദേശി വിവേകിനെയാണ് ഈസ്റ്റ് പൊലീസ് കാപ്പ നിയമ പ്രകാരം പിടികൂടിയത്. കൊലപാതകം, കൊലപാത ശ്രമം, മയക്കുമരുന്ന് തുടങ്ങി തൃശൂര്‍ സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇയാള്‍ക്കെതിരെ പന്ത്രണ്ട് കേസുകളാണുള്ളത്.

2019 ജൂണില്‍ ശക്തന്‍ ബസ്റ്റാന്റില്‍ വെച്ച് ഒരാളെ കുത്തി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് ഇയാൾ. ഓപ്പറേഷന്‍ റേഞ്ചര്‍ ആരംഭിച്ച ശേഷമുള്ള ആദ്യത്തെ കാപ്പ കേസാണ് ഇത്. ജില്ലയിലെ തുടര്‍ച്ചയായ കൊലപാതകങ്ങളുടെ സാഹചര്യത്തിലായിരുന്നു ഗുണ്ടാ കേന്ദ്രങ്ങളില്‍ പൊലീസ് റെയ്ഡ് തുടങ്ങിയത്.

Leave A Reply

error: Content is protected !!