"ഏതെങ്കിലും ആള് ഒഴിഞ്ഞ ദ്വീപിൽ പോകണം ചിലപ്പോ ഇറാഖ്‌ കൊണ്ടുപോകും";'ഞാന്‍ തോറ്റാല്‍ ഒരുപക്ഷേ എനിക്ക് രാജ്യം വിടേണ്ടിവരും', തിരഞ്ഞെടുപ്പ് റാലിയ്ക്കിടെ ഡൊണാൾഡ് ട്രംപ്

”ഏതെങ്കിലും ആള് ഒഴിഞ്ഞ ദ്വീപിൽ പോകണം ചിലപ്പോ ഇറാഖ്‌ കൊണ്ടുപോകും”;’ഞാന്‍ തോറ്റാല്‍ ഒരുപക്ഷേ എനിക്ക് രാജ്യം വിടേണ്ടിവരും’, തിരഞ്ഞെടുപ്പ് റാലിയ്ക്കിടെ ഡൊണാൾഡ് ട്രംപ്

അമേരിക്കയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും അയോഗ്യനായ വ്യക്തിയാണ് തന്റെ എതിര്‍സ്ഥാനാര്‍ഥി ജോ ബൈഡനെന്ന് ഡൊണാള്‍ഡ് ട്രംപ്. നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് തികച്ചും ലളിതമാണെന്നും താൻ വിജയിച്ചാൽ അമേരിക്കയുടെ വിജയവുമായിരിക്കുമെന്ന് ട്രംപ് പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ ഏറ്റവും അയോഗ്യനായ എതിര്‍സ്ഥാനാര്‍ഥിയോടാണ് താന്‍ മത്സരിക്കുന്നതെന്നും ഇത്തരത്തിലൊരു വ്യക്തിയോട് പരാജയപ്പെടുന്നതിനെ കുറിച്ച് തനിക്കൊരിക്കലും ചിന്തിക്കാനാവില്ലെന്നും ട്രംപ് പറഞ്ഞു. ബൈഡന്‍ യോഗ്യനായിരുന്നുവെങ്കില്‍ താനിത്രയും സമ്മര്‍ദ്ദത്തിലാവേണ്ട ആവശ്യകത വരില്ലായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

വിവേകമതികളായ ജനങ്ങളുള്ള മണ്ഡലങ്ങളില്‍ താനാണിപ്പോള്‍ മുന്നിട്ട് നില്‍ക്കുന്നതെന്നും ട്രംപ് അവകാശപ്പെട്ടു. ‘ഞാന്‍ തോറ്റാല്‍ എന്ത് ചെയ്യുമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാമോ? ഒരുപക്ഷേ എനിക്ക് രാജ്യം വിടേണ്ടിവരും.’ ട്രംപ് പറഞ്ഞു.

Leave A Reply

error: Content is protected !!