തിരഞ്ഞെടുപ്പിന് മാറ്റേകാൻ ഒബാമയെത്തുന്നു

തിരഞ്ഞെടുപ്പിന് മാറ്റേകാൻ ഒബാമയെത്തുന്നു

അ​മേ​രി​ക്ക​ൻ​ ​പ്ര​സി​ഡ​ന്റ് ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​മാ​റ്റേ​കി,​ ​പ്ര​ചാ​ര​ണ​ത്തി​നാ​യി​ ​മു​ൻ​ ​പ്ര​സി​ഡ​ന്റ് ​ബ​റാ​ക് ​ഒ​ബാ​മ​ ​രം​ഗ​ത്ത്.​ ​പ്ര​സി​ഡ​ന്റ് ​സ്ഥാ​ന​ത്തേ​യ്ക്ക് ​മ​ത്സ​രി​ക്കു​ന്ന​ ​ഡെ​മോ​ക്രാ​റ്റി​ക് ​പാ​ർ​ട്ടി​ ​സ്ഥാ​നാ​ർ​ത്ഥി​ ​ജോ​ ​ബൈ​ഡ​നും​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​സ്ഥാ​ന​ത്തേ​യ്ക്ക് ​മ​ത്സ​രി​ക്കു​ന്ന​ ​ക​മ​ലാ​ ​ഹാ​രി​സി​നു​മാ​ണ് ​ഒ​ബാ​മ​യു​ടെ​ ​പി​ന്തു​ണ.

പെ​ൻ​സി​ൽ​വാ​നി​യ​യി​ൽ​ ​ന​ട​ക്കു​ന്ന​ ​ക്യാം​പ​യി​നി​ൽ​ ​ഒ​ബാ​മ​ ​പ​ങ്കെ​ടു​ക്കും.​ ​ബ​റാ​ക് ​ഒ​ബാ​മ​ ​പ്ര​സി​ഡ​ന്റാ​യി​രു​ന്ന​പ്പോ​ൾ​ ​ബൈ​ഡ​നാ​യി​രു​ന്നു​ ​വൈ​സ് ​പ്ര​സി​ഡ​ന്റ്.
മു​ൻ​പ് ​ഇ​രു​വ​ർ​ക്കും​ ​പി​ന്തു​ണ​യു​മാ​യി​ 59​കാ​ര​നാ​യ​ ​ഒ​ബാ​മ​ ​പ​ല​വ​ട്ടം​ ​ഓ​ൺ​ലൈ​നി​ൽ​ ​പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും​ ​ഇ​താ​ദ്യ​മാ​യാ​ണ് ​ഡെ​മോ​ക്രാ​റ്റി​ക് ​പാ​ർ​ട്ടി​ ​ക്യാം​പ​യി​നി​ൽ​ ​മു​ൻ​ ​പ്ര​സി​ഡ​ന്റ് ​നേ​രി​ട്ട് ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.​ ​ക​ഴി​ഞ്ഞ​ ​തെ​‍​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ഡെ​മോ​ക്രാ​റ്റി​ക് ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​രു​ന്ന​ ​ഹി​ല​രി​ ​ക്ലി​ന്റെ​ണെ​ ​പി​ന്തു​ണ​ച്ച് ​ഒ​ബാ​മ​ ​വ​ലി​യ​ ​തോ​തി​ൽ​ ​പ്ര​ചാ​ര​ണം​ ​ന​ട​ത്തി​യി​രു​ന്നു.​ ​പ്ര​സി​ഡ​ന്റ് ​പ​ദം​ ​ഒ​ഴി​ഞ്ഞു​ ​നാ​ലു​ ​വ​ർ​ഷം​ ​ക​ഴി​ഞ്ഞി​ട്ടും​ ​മി​ക​ച്ച​ ​പ്രാ​സം​ഗി​ക​നാ​യ​ ​ഒ​ബാ​മ​ ​തെ​ര​ഞ്ഞെ​ടു​പ്പ് ​വേ​ള​ക​ളി​ൽ​ ​ഡെ​മോ​ക്രാ​റ്റി​ക് ​പാ​ർ​ട്ടി​യു​ടെ​ ​ഏ​റ്റ​വും​ ​ശ​ക്ത​നാ​യ​ ​നേ​താ​വാ​ണ്.

Leave A Reply

error: Content is protected !!