ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസിൽ 55 കിലോ സ്വര്‍ണം വകമാറ്റി ചിലവഴിച്ചതായി തെളിവ്

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസിൽ 55 കിലോ സ്വര്‍ണം വകമാറ്റി ചിലവഴിച്ചതായി തെളിവ്

കാസർകോഡ്: ഫാഷന്‍ ഗോള്‍ഡ് ഇന്റർനാഷ്ണൽ സ്ഥാപനങ്ങളില്‍ നിന്നും 55 കിലോ വരുന്ന സ്വര്‍ണം മാനേജിംഗ് ഡയറക്ടറുടെ മകന്‍ വകമാറ്റി ചിലവഴിച്ചതായി തെളിവ് ലഭിച്ചു. മാനേജിംഗ് ഡയറക്ടര്‍ പൂക്കോയ തങ്ങളുടെ മകന്‍ ഇഷാമിനെതിരെയാണ് ആരോപണം ഉന്നയിച്ചത്.

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപക തട്ടിപ്പ് കേസില്‍ മധ്യസ്ഥ നീക്കം നടത്തുന്ന സമിതിക്ക് മുമ്പാകെയാണ് പുതിയ ആരോപണവുമായി ഡയറക്ടര്‍‌മാര്‍ എത്തിയത്. ഇതിനെ പറ്റി വിശദമായി അന്വേഷിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Leave A Reply

error: Content is protected !!