സർക്കാരും യുഎഇ കോൺസുലേറ്റും തമ്മിലുള്ള കോൺടാക്ട് പോയിന്റ് താനെന്ന് എം. ശിവശങ്കർ

സർക്കാരും യുഎഇ കോൺസുലേറ്റും തമ്മിലുള്ള കോൺടാക്ട് പോയിന്റ് താനെന്ന് എം. ശിവശങ്കർ

തിരുവനന്തപുരം: എം. ശിവശങ്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴിയുടെ പകർപ്പ് പുറത്ത് വന്നു. 2016 മുതൽ സർക്കാരും യുഎഇ കോൺസുലേറ്റും തമ്മിലുള്ള കോൺടാക്ട് പോയിന്റ് താനെന്ന് മൊഴി പകർപ്പിൽ സൂചിപ്പിക്കുന്നു.

കള്ളക്കടത്ത് സ്വർണം അടങ്ങിയ ബാഗ് വിട്ടുകിട്ടാൻ സ്വപ്നയെ സഹായിച്ചിട്ടില്ല. സ്വപ്‌നയോടൊപ്പം മുന്ന് തവണ വിദേശയാത്ര നടത്തിയെന്നും യുഎഇ റെഡ്ക്രസന്റുമായി സാമ്പത്തിക സഹായം സംബന്ധിച്ച് ചർച്ച നടത്തിയിട്ടുണ്ടെന്നും. 2017ൽ ക്ലിഫ് ഹൗസിൽ സ്വപ്‌നോടൊപ്പം മുഖ്യമന്ത്രിയെ കണ്ടത് ഓർമയില്ലെന്നുമാണ് എം. ശിവശങ്കർ വെളിപ്പെടുത്തിയത് എന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മൊഴിയിൽ പറയുന്നത്.

Leave A Reply

error: Content is protected !!