കൊച്ചിയിൽ യുവാവിനെ അക്രമിക്കാൻ ശ്രമം

കൊച്ചിയിൽ യുവാവിനെ അക്രമിക്കാൻ ശ്രമം

കൊച്ചി: ജോലി കഴിഞ്ഞ് മടങ്ങിയ യുവാവിന് നേരെ ഗൂണ്ടാ ആക്രമണം. വയനാട് കേണിച്ചിറ സ്വദേശി അമലിന് നേരെയാണ് ആക്രമണം ഉണ്ടായത്. കത്തി കാട്ടി ഭീഷണിപ്പെടുത്തി അമലിന്റെ മൊബൈൽ ഫോൺ സംഘം തട്ടിയെടുത്തു.

കാക്കനാട് ജോലി സ്ഥലത്ത് നിന്ന് മടങ്ങുകയായിരുന്ന അമലിന് നേരെ ശനിയാഴ്ച പുലർച്ചെയാണ് ആക്രമണം നടന്നത്. ബൈക്കിൽ എത്തിയ മൂന്നംഗ സംഘം കാക്കനാടിന് സമീപം ചെമ്പ് മുക്കിൽ വച്ച് കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. പണം നൽകാത്തതിനെ തുടർന്ന് മർദിക്കുകയും അമലിന്റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ എടുക്കുകയും ചെയ്തു. സംഭവത്തിൽ തൃക്കാക്കര പൊലീസിൽ അമൽ പരാതി നൽകി.

Leave A Reply

error: Content is protected !!