ഐപിഎൽ: ടോസ് നേടിയ ഹൈദരാബാദ് കൊൽക്കത്തയെ ബാറ്റിങ്ങിനയച്ചു

ഐപിഎൽ: ടോസ് നേടിയ ഹൈദരാബാദ് കൊൽക്കത്തയെ ബാറ്റിങ്ങിനയച്ചു

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ഹൈദരാബാദ് കൊൽക്കത്തയെ നേരിടും. ടോസ് നേടിയ ഹൈദരാബാദ് ബൗളിംഗ് തിരഞ്ഞെടുത്തു. അബുദാബിയിൽ ഇന്ന് വൈകുന്നേരം 3:30ന് മൽസരം ആരംഭിക്കുന്നത്. കൊൽക്കത്ത ടീമിൽ രണ്ട് മാറ്റങ്ങൾ ആണ് ഉള്ളത് ഫെർഗൂസൺ, കുൽദീപ് യാദവ് എന്നിവർ ടീമിൽ ഇടം നേടിയപ്പോൾ ക്രിസ് ഗ്രീൻ, പ്രസീത് കൃഷ്‌ണ എന്നിവർ ഇന്നത്തെ ടീമിൽ നിന്ന് പുറത്തായി. ഹൈദരാബാദ് ടീമിലും രണ്ട് മാറ്റങ്ങൾ ആണ് ഇന്ന് ഉള്ളത്. ടീമിൽ ബേസിൽ തമ്പി ഇന്ന് ഇടം നേടിയപ്പോൾ ഖലീൽ അഹമ്മദ് ടീമിൽ നിന്ന് പുറത്തായി.

പോയിന്റ് നിലയിൽ നാലും, അഞ്ചും സ്ഥാനത്തുള്ള ടീമുകൾ ആണ് ഇന്ന് മത്സരിക്കുന്നത്. പ്ലേ ഓഫില്‍ ഇടം പിടിക്കാൻ രണ്ട് ടീമുകളും ശ്രമിക്കുന്ന ഈ അവസരത്തിൽ ജയം രണ്ട് ടീമുകൾക്കും അനിവാര്യമാണ്. അതിനാൽ തന്നെ ഇന്നത്തെ മത്സരം കടുക്കും. . എട്ട് മത്സരത്തില്‍ നിന്ന് നാല് ജയം നേടിയ കെകെആര്‍ നാലാം സ്ഥാനത്തും . എട്ട് മത്സരത്തില്‍ നിന്ന് മൂന്ന് ജയം നേടിയ ഹൈദരാബാദ് അഞ്ചാം സ്ഥാനത്താണ്.

ഈ സീസണിൽ ഇരുവരും ആദ്യം ഏറ്റുമുട്ടിയപ്പോൾ ജയം കൊൽക്കത്തയ്‌ക്കൊപ്പമായിരുന്നു. അതിനാൽ തന്നെ ഹൈദരാബാദിന് ഇന്നത്തെ മൽസരം അഭിമാന മത്സരമാണ്. തുടർച്ചയായി രണ്ട് കളികൾ തോറ്റാണ് രണ്ട് ടീമുകളുടെയും വരവ്. കാർത്തിക്കിന് പകരം മോർഗൻ നായകനായി എത്തിയതിന് ശേഷമുള്ള കൊൽക്കത്തയുടെ രണ്ടാം മത്സരമാണ്.

Leave A Reply

error: Content is protected !!