യുഡിഎഫ് ജില്ലാ കമ്മിറ്റി പുനസംഘടന നടത്തി

യുഡിഎഫ് ജില്ലാ കമ്മിറ്റി പുനസംഘടന നടത്തി

കേരളത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് യുഡിഎഫ് ജില്ലാ കമ്മിറ്റി പുനസംഘടന നടത്തി. സംസ്ഥാനത്തെ 14 ജില്ലകളിലെയും ചെയര്‍മാന്‍മാരുടെയും കണ്‍വീനര്‍മാരുടെ പേരുകളാണ് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍ പുറത്ത് വിട്ടത്.

എംഎം ഹസന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. യുഡിഎഫ് കണ്‍വീനര്‍ ആയതിനുശേഷം എംഎം ഹസന്‍ ആദ്യമായാണ് പാണക്കാട് എത്തുന്നത്. വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്, ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനം എന്നീ കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു എന്നാണ് വിവരം.

Leave A Reply

error: Content is protected !!