"ഇനി കോവിഡ് ഓടും"; കോവിഡിനെ തടയാൻ ബ്രിട്ടണിൽ 'സെക്സ് നിരോധനo' ഏർപ്പെടുത്തി

”ഇനി കോവിഡ് ഓടും”; കോവിഡിനെ തടയാൻ ബ്രിട്ടണിൽ ‘സെക്സ് നിരോധനo’ ഏർപ്പെടുത്തി

ലണ്ടന്‍: കൊവിഡ് വ്യാപനം വീണ്ടും വര്‍ദ്ധിച്ചതോടെ പുതിയ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ഇറക്കിയിരിക്കുകയാണ് ബ്രിട്ടീഷ് ഭരണകൂടം. കഴിഞ്ഞ ദിവസങ്ങളില്‍ വീണ്ടും കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചതോടെയാണ് ബ്രിട്ടന്‍ നിയമങ്ങള്‍ കര്‍ശനമാക്കിയത്. ഇതില്‍ ഒരു നിര്‍ദേശം ‘സെക്സ് നിരോധനം’ എന്ന രീതിയിലാണ് പ്രചരിക്കുന്നത്. ശരിക്കും കൊവിഡ് നിയന്ത്രിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ സെക്സ് നിരോധനം ഏര്‍പ്പെടുത്തിയോ എന്ന സംശയമാണ് ചില പ്രചരണങ്ങള്‍ ബ്രിട്ടനില്‍ ഉണ്ടാക്കുന്നത്.

ബ്രിട്ടണ്‍ പുതുതായി ഏര്‍പ്പെടുത്തിയ മാര്‍ഗ്ഗ നിര്‍ദേശം ഇങ്ങനെയാണ്, വ്യത്യസ്ത വീടുകളില്‍ കഴിയുന്ന ദമ്പതികള്‍ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും വീടുകളില്‍ സന്ദര്‍ശനം നടത്താന്‍ പാടില്ലെന്നാണ്. ലണ്ടന്‍ വരെ തെക്ക് ഭാഗത്തും നോര്‍ത്തേംബര്‍ലാന്‍ഡ് വരെ വടക്കുഭാഗത്തുമുള്ള വീടുകളിലാണ് ഈ നിര്‍ദേശം നടപ്പാക്കുന്നത്. പക്ഷെ പ്രത്യേകമായി രണ്ട് വീടുകളില്‍ താമസിക്കുന്ന ദമ്പതികള്‍ക്ക് ചില ഹോട്ട് സ്പോട്ടുകളില്‍ പൊതു സ്ഥലങ്ങളില്‍ സാമൂഹ്യ അകലം പാലിച്ച് കണ്ടുമുട്ടാം.

Leave A Reply

error: Content is protected !!