കുന്നംകുളം നിയോജക മണ്ഡലത്തിലെ രണ്ട് റോഡുകളുടെയും നിർമാണോദ്ഘാടനം മന്ത്രി എ സി മൊയ്തീൻ നിർവഹിച്ചു

കുന്നംകുളം നിയോജക മണ്ഡലത്തിലെ രണ്ട് റോഡുകളുടെയും നിർമാണോദ്ഘാടനം മന്ത്രി എ സി മൊയ്തീൻ നിർവഹിച്ചു

തൃശ്ശൂർ: കുന്നംകുളം നിയോജക മണ്ഡലത്തിലെ റീബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തി നിർമ്മിക്കുന്ന പ്രധാന രണ്ട് റോഡുകളായ ചിറ്റണ്ട – ചാത്തംകുളം റോഡ്, തണ്ടിലം – മണലി-കേച്ചേരി റോഡ് എന്നിവ സമയബന്ധിതമായി പണി പൂർത്തീകരിച്ച് നാടിന് സമർപ്പിക്കുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി എ സി മൊയ്തീൻ പറഞ്ഞു.

രണ്ടു റോഡുകളുടെയും നിർമാണോദ്ഘാടനം ചിറ്റണ്ടയിലും തണ്ടിലത്തുമായി മന്ത്രി നിർവ്വഹിച്ചു. എരുമപ്പെട്ടി പഞ്ചായത്തിലെ പ്രധാന റോഡായ ചിറ്റണ്ട – ചാത്തംകുളം റോഡ് റീ ബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിലുൾപ്പെടുത്തി അഞ്ചു കോടി 40 ലക്ഷം രൂപ ചെലവിട്ടാണ് നിർമ്മിക്കുന്നത്.  നിർമാണോദ്ഘാടന ചടങ്ങിൽ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ് ബസന്ത്ലാൽ അധ്യക്ഷത വഹിച്ചു.

വേലൂർ ചൂണ്ടൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തണ്ടിലം – മണലി-കേച്ചേരി റോഡ് 5 കോടി ചെലവിലാണ് നിർമ്മിക്കുന്നത്. ചടങ്ങിൽ മുരളി പെരുനെല്ലി എം എൽ എ അധ്യക്ഷനായി. വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷേർളി ദിലീപ് കുമാർ, ചൂണ്ടൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ എസ് കരീം തുടങ്ങിയവർ പങ്കെടുത്തു.

Leave A Reply

error: Content is protected !!