സിനിമയിൽ അഭിനയിച്ച രംഗങ്ങൾ പോൺസൈറ്റിൽ; പരാതി നൽകി 5 വർഷമായിട്ടും നടപടിയില്ല

സിനിമയിൽ അഭിനയിച്ച രംഗങ്ങൾ പോൺസൈറ്റിൽ; പരാതി നൽകി 5 വർഷമായിട്ടും നടപടിയില്ല

കൊച്ചി: പത്താം ക്ലാസ്സിൽ പഠിച്ച സമയത്ത് താൻ അഭിനയിച്ച മലാള സിനിമയിലെ രംഗങ്ങൾ പോൺസൈറ്റിൽ വന്നതിനെക്കുറിച്ച് പരാതി നൽകിയിട്ട് യാതൊരു നടപടിയും എടുത്തില്ലെന്ന് നടിയും വിദ്യാർത്ഥിയുമായ സോന എം .എബ്രഹാം. ഫേസ്ബുക്കിൽ ഇട്ട വീഡിയോയിലൂടെയാണ് സോന പരാതി സമൂഹത്തോട് പങ്കുവയ്ച്ചത്.

പതിനാല് വയസ്സുള്ളപ്പോൾ സമയത്ത് താൻ അഭിനയിച്ച മലയാളസിനിമയിലെ ദൃശ്യങ്ങൾ ചോർത്തി പോൺസൈറ്റുകളിൽ ഉൾപ്പെടെ എത്തിച്ചവരെക്കുറിച്ച് പരാതി നൽകിയിട്ടുണ്ടായിരുന്നു. എന്നാൽ പരാതി നൽകി കാലങ്ങളായിട്ടും അതിൻമേൽ ഒരു നടപടിയും ഉണ്ടായില്ല. സിനിമയ്ക്ക് ചീത്തപ്പേരുണ്ടാക്കുന്നത് ഇടവേള ബാബുവിനെപ്പോലുള്ളവർ ആണെന്നും സോന കുറ്റപ്പെടുത്തുന്നു. പതിനാലാം വയസിൽ പത്താം ക്ലാസിൽ പഠിക്കുന്ന സമയത്താണ് ‘ഫോർ സെയിൽ’ എന്ന സിനിമയിൽ സോന അഭിനയിച്ചത്. ചിത്രത്തിലെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്ക് എതിരെ ഡി ജി പി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു. എന്നാൽ, പരാതി നൽകി അഞ്ചു വർഷമായിട്ടും നടപടി എടുത്തില്ല എന്നാണ് സോനയുടെ ആക്ഷേപം.

Leave A Reply

error: Content is protected !!