ഐ‌പി‌എല്ലിന്റെ ബൗളിംഗ് ആക്ഷൻ കമ്മറ്റി വാര്‍ണിംഗ് ലിസ്റ്റില്‍ നിന്ന് നരൈനെ മാറ്റി

ഐ‌പി‌എല്ലിന്റെ ബൗളിംഗ് ആക്ഷൻ കമ്മറ്റി വാര്‍ണിംഗ് ലിസ്റ്റില്‍ നിന്ന് നരൈനെ മാറ്റി

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെ‌കെ‌ആർ) സ്പിന്നർ സുനിൽ നരെയ്ൻ ഒക്ടോബർ 10 ന് കിംഗ്സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിന് ശേഷം ബൗളിംഗ് ആക്ഷനിൽ സംശയാസ്പദമായ നടപടിയുണ്ടെന്ന് റിപ്പോർട്ട് നൽകിയതിനെ തുടർന്ന് വാര്‍ണിംഗ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഐ‌പി‌എല്ലിന്റെ ബൗളിംഗ് ആക്ഷൻ കമ്മറ്റി വാര്‍ണിംഗ് ലിസ്റ്റില്‍ നിന്ന് നരൈനെ മാറ്റി. ആ മത്സരത്തിൽ റൈഡേഴ്സ് വിജയിക്ക്‌ൿയും ചെയ്തിരുന്നു. രണ്ട് റൺസിനാണ് മത്സരം വിജയിച്ചത്. നരൈൻ ആണ് അവസാന ഓവർ എറിഞ്ഞത്. ഇതിലെ സംശയത്തിൻറെ പേരിലാണ് വാര്‍ണിംഗ് ലിസ്റ്റില്‍ ഉൾപ്പെടുത്തിയത്.

അതിനുശേഷം, ഐ‌പി‌എൽ സസ്‌പെക്റ്റ് ബൗളിംഗ് ആക്ഷൻ കമ്മിറ്റിയോട് വീണ്ടും സുനില്‍ നരൈന്റെ ആക്ഷന്‍ ഔദ്യോഗികമായി വിലയിരുത്താൻ കെ‌കെ‌ആർ അഭ്യർത്ഥിച്ചു, അതിനായി സ്ലോ മോഷനിൽ ബൗളിംഗ് ആക്ഷൻ ഫൂട്ടേജ് ബാക്ക്, സൈഡ് ആംഗിളുകൾ ഉപയോഗിച്ച് സമർപ്പിച്ചു. ഇതിന് ശേഷമാണ് ഇപ്പോൾ പുതിയ തീരുമാനം വന്നത്. 2014ല്‍ ചാമ്ബ്യന്‍സ് ലീഗ് ടൂര്‍ണമെന്റിലും 2015ലെ ഐപിഎല്ലിലും താരത്തിൻറെ ബൗളിംഗ് ആക്ഷൻ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

Leave A Reply

error: Content is protected !!