ഐപിഎൽ: ഇന്ന് ഹൈദരാബാദ് കൊൽക്കത്ത പോരാട്ടം

ഐപിഎൽ: ഇന്ന് ഹൈദരാബാദ് കൊൽക്കത്ത പോരാട്ടം

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന ആദ്യ മൽസരത്തിൽ ഹൈദരാബാദ് കൊൽക്കത്തയെ നേരിടും. അബുദാബിയിൽ ഇന്ന് വൈകുന്നേരം 3:30ന് മൽസരം ആരംഭിക്കുന്നത്. പോയിന്റ് നിലയിൽ നാലും, അഞ്ചും സ്ഥാനത്തുള്ള ടീമുകൾ ആണ് ഇന്ന് മത്സരിക്കുന്നത്. പ്ലേ ഓഫില്‍ ഇടം പിടിക്കാൻ രണ്ട് ടീമുകളും ശ്രമിക്കുന്ന ഈ അവസരത്തിൽ ജയം രണ്ട് ടീമുകൾക്കും അനിവാര്യമാണ്. അതിനാൽ തന്നെ ഇന്നത്തെ മത്സരം കടുക്കും. . എട്ട് മത്സരത്തില്‍ നിന്ന് നാല് ജയം നേടിയ കെകെആര്‍ നാലാം സ്ഥാനത്തും . എട്ട് മത്സരത്തില്‍ നിന്ന് മൂന്ന് ജയം നേടിയ ഹൈദരാബാദ് അഞ്ചാം സ്ഥാനത്താണ്.

ഈ സീസണിൽ ഇരുവരും ആദ്യം ഏറ്റുമുട്ടിയപ്പോൾ ജയം കൊൽക്കത്തയ്‌ക്കൊപ്പമായിരുന്നു. അതിനാൽ തന്നെ ഹൈദരാബാദിന് ഇന്നത്തെ മൽസരം അഭിമാന മത്സരമാണ്. തുടർച്ചയായി രണ്ട് കളികൾ തോറ്റാണ് രണ്ട് ടീമുകളുടെയും വരവ്. കാർത്തിക്കിന് പകരം മോർഗൻ നായകനായി എത്തിയതിന് ശേഷമുള്ള കൊൽക്കത്തയുടെ രണ്ടാം മത്സരമാണ്.

Leave A Reply

error: Content is protected !!