കേരളത്തിലെ കൊവിഡ് സാഹചര്യം കൂടുതല്‍ രൂക്ഷമാവുകയാണെന്ന് മനസിലാക്കണം: രമേശ് ചെന്നിത്തല

കേരളത്തിലെ കൊവിഡ് സാഹചര്യം കൂടുതല്‍ രൂക്ഷമാവുകയാണെന്ന് മനസിലാക്കണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ടെസ്റ്റുകള്‍ നടത്താതെ രോഗ വ്യാപനം മറച്ചുവയ്ക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡ് നിയന്ത്രണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു. 1200 ലധികം പേരാണ് കൊവിഡ് ബാധിതരായി കേരളത്തില്‍ ഇതുവരെ മരണപ്പെട്ടത്. ഒരു ലക്ഷത്തോളം പേര്‍ ചികിത്സയിലും കഴിയുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ രാജ്യത്ത് കേരളം ഒന്നാമതായി എന്നും അദ്ദേഹം വിമർശിച്ചു.

കേരളത്തില്‍ നടക്കുന്ന കൊവിഡ് മരണങ്ങളില്‍ അഞ്ചിലൊന്നു നടക്കുന്നത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു 24 മണിക്കൂര്‍ തികയുന്നതിന് മുമ്പാണ്. കൃത്യമായും സമയബന്ധിതമായും കൊവിഡ് ടെസ്റ്റുകള്‍ നടത്തുന്നതിലെ അപര്യാപ്തത ഇവിടെ മനസ്സിലാക്കാം. കൊവിഡ് ബാധിച്ചത് മൂലമുള്ള ആത്മഹത്യ, കൊവിഡ് ബാധിതരുടെ അപകട മരണങ്ങള്‍ ഇവയെല്ലാം ഒഴിവാക്കിയാലും കൃത്യമായ കൊവിഡ് മരണങ്ങളുടെ കണക്കുകള്‍ സര്‍ക്കാര്‍ പുറത്ത് വിടാൻ തയ്യാറാകുന്നില്ല. ഇതുകൂടി പരിഗണിക്കുമ്പോള്‍ കേരളത്തിലെ കൊവിഡ് സാഹചര്യം കൂടുതല്‍ രൂക്ഷമാവുകയാണെന്ന് മനസിലാക്കണമെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

Leave A Reply

error: Content is protected !!