മാസ്‌ക് ധരിക്കാത്തതിന് 592 പേര്‍ക്കെതിരെ കേസ്

മാസ്‌ക് ധരിക്കാത്തതിന് 592 പേര്‍ക്കെതിരെ കേസ്

കൊല്ലം: ജില്ലയില്‍ സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ മാസ്‌ക് ധരിക്കാത്ത 592 പേര്‍ക്ക് എതിരെ കേസ് എടുത്തു. സന്ദര്‍ശക ഡയറി സൂക്ഷിക്കാതെ 777 വ്യാപാരസ്ഥാപനങ്ങള്‍ക്കും കോവിഡ് മാനദണ്ഡം ലംഘിച്ചതിന് 26 പേര്‍ക്കേതിരെയും കേസെടുത്തിട്ടുണ്ട്.

നിരോധനാജ്ഞ ലംഘിച്ച 14 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു. 83 സെക്ടര്‍ മജിസ്‌ട്രേറ്റുമാരാണ് വിവിധ ഇടങ്ങളില്‍ പരിശോധന നടത്തിയത്. വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കും.

Leave A Reply

error: Content is protected !!