ശിഖര്‍ ധവാൻറെ സെഞ്ച്വറിയിൽ ഡൽഹിക്ക് അഞ്ച് വിക്കറ്റ് ജയം

ശിഖര്‍ ധവാൻറെ സെഞ്ച്വറിയിൽ ഡൽഹിക്ക് അഞ്ച് വിക്കറ്റ് ജയം

ഐപിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈക്കെതിരെ ഡൽഹിക്ക് തകർപ്പൻ ജയം.ശിഖര്‍ ധവാൻറെ ഒറ്റയാൾ പോരാട്ടമാണ് ഡൽഹിയെ വിജയത്തിൽ എത്തിച്ചത്. ജയത്തോടെ ഡൽഹി വീണ്ടും പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ഈ സീസണിലെ അവരുടെ ഏഴാമത്തെ ജയമായിരുന്നു ഇത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം ഡൽഹി ഒരു പന്ത് ബാക്കി നിൽക്കെ മറികടന്നു.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈക്ക് വേണ്ടി ഡ്യൂപ്ലെസി 47 പന്തുകളില്‍ 58 റൺസ് നേടിയപ്പോൾ 25 പന്തില്‍ 45 റണ്‍സുമായി അമ്ബാട്ടി റായിഡുവും 28 പന്തില്‍ 36 റണ്‍സുമായി ഷെയിന്‍ വാട്‌സണും മിൿച പിന്തുണ നൽകി. ഇവരുടെ ബാറ്റിംഗ് മികവിൽ ആണ് ചെന്നൈ 179 റൺസ് നേടിയത്. മറുപടി ബാറ്റിങ്ങിൽ വെടിക്കെട്ട് ബാറ്റിങ്ങുമായി ധവാൻ മുൻ നിരയിൽ നിന്ന് കളിച്ചപ്പോൾ ഡൽഹിക്ക് തകർപ്പൻ ജയമാണ് സ്വന്തമാക്കാൻ കഴിഞ്ഞത്. 58 പന്തിലാണ് ധവാന്‍ തന്റെ 101 റണ്‍സ് നേടിയത്. മാര്‍ക്കസ് സ്റ്റോയിന്‍സും(24) ശ്രേയസ്സ് അയ്യരും(23) മികച്ച പിന്തുണയാണ് ധവാന് നൽകിയത്.

Leave A Reply

error: Content is protected !!