ഡിവില്ലിയേഴ്‌സിൻറെ തകർപ്പൻ ബാറ്റിങ്ങിൽ രാജസ്ഥാനെതിരെ ബാംഗ്ളൂരിന് ഏഴ് വിക്കറ്റ് ജയം

ഡിവില്ലിയേഴ്‌സിൻറെ തകർപ്പൻ ബാറ്റിങ്ങിൽ രാജസ്ഥാനെതിരെ ബാംഗ്ളൂരിന് ഏഴ് വിക്കറ്റ് ജയം

ഐപിഎല്ലിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ രാജസ്ഥാനെതിരെ ബാംഗ്ളൂരിന് ഏഴ് വിക്കറ്റ് ജയം. ഡിവില്ലിയേഴ്‌സിൻറെ വെടിക്കെട്ട് ബാറ്റിംഗ് ആണ് ബാംഗ്ളൂരിനെ വിജയത്തിലെത്തിച്ചത്. ജയത്തോടെ 12 പോയിന്റുമായി അവർ മൂന്നാം സ്ഥാനം നിലനിർത്തി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്‌ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 177 റൺസ് നേടിയപ്പോൾ രണ്ട് പന്ത് ബാക്കി നിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ബാംഗ്ളൂർ വിജയം സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് വേണ്ടി ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും(57) റോബിൻ ഉത്തപ്പയും(41) മികച്ച പ്രകടനമാണ് നടത്തിയത്. സഞ്ജു ഇത്തവണയും നിരാശപ്പെടുത്തി. ഇത്തവണ ഓപ്പണറായി സ്ഥാനക്കയറ്റം ലഭിച്ച ഉത്തപ്പ മികച്ച ബാറ്റിംഗ് ആണ് നടത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ളൂരിന് വേണ്ടി കോഹിലി(43), ദേവ്ദത്ത് പടിക്കൽ(35) എന്നിവർ മിൿച പിന്തുണ നൽകി.

Leave A Reply

error: Content is protected !!