ഫ്രാന്‍സില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവ്

ഫ്രാന്‍സില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവ്

ഫ്രാന്‍സില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവ് .ഒറ്റ ദിവസം 30000 ത്തോളം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കോവിഡ് രോഗവ്യാപനം രൂക്ഷമായതോടെ രാജ്യത്ത് ബുധനാഴ്ച മുതല്‍ നാലാഴ്ചത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ അര്‍ധരാത്രി മുതല്‍ പാരിസില്‍ നിരോധനാജ്ഞ നിലവില്‍വരികയും ചെയ്തു.

അതേസമയം ഫ്രാന്‍സില്‍ ഇതുവരെ എട്ടുലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 33,000ത്തിനു മുകളില്‍ ആളുകള്‍ മരിക്കുകയും ചെയ്തു. രോഗം നിയന്ത്രണവിധേയമായിരുന്ന രാജ്യത്ത് കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിലാണ് കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായത്.

Leave A Reply

error: Content is protected !!